കള്ളപ്പണ അറസ്റ്റിലായ ബിനീഷ് കോടിയേരിയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയ നാല് പേർക്ക് ഹാജരാകാൻ ഇ ഡി നോട്ടീസ് നൽകി. അബ്ദുൽ ലത്തീഫ്, അനി കുട്ടൻ, അരുൺ എസ്, റഷീദ് എന്നിവരോട് ഹാജരാകാനാണ് നിർദേശം. നവംബർ 18ന് ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
ലത്തീഫിനും റഷീദിനും നേരത്തെയും ഇ ഡി നോട്ടീസ് അയച്ചിരുന്നു. ക്വാറന്റൈനിലാണെന്ന കാരണം പറഞ്ഞ് ഇവർ എത്തിയിരുന്നില്ല. അതേസമയം കൊവിഡ് പരിശോധനക്ക് ശേഷം ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക സെല്ലിലേക്ക് മാറ്റി. സുരക്ഷ മുൻനിർത്തി പ്രത്യേക സെല്ലിൽ തന്നെ വരും ദിവസങ്ങളിലും ബിനീഷിനെ പാർപ്പിക്കാനാണ് ആലോചിക്കുന്നത്.