യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ വാളയാർ കേസിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കുമെന്ന് ഉമ്മൻ ചാണ്ടി. മരിച്ച പെൺകുട്ടികളുടെ വീട് സന്ദർശിക്കാനെത്തിയതായിരുന്നു ഉമ്മൻ ചാണ്ടി
ആദ്യ കുട്ടി മരിച്ചപ്പോൾ തന്നെ ശരിയായ അന്വേഷണം നടന്നിരുന്നുവെങ്കിൽ രണ്ടാമത്തെ പെൺകുട്ടി മരിക്കില്ലായിരുന്നുവെന്നും ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി. എംപിമാരായ ബെന്നി ബെഹന്നാൻ, വികെ ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ എംഎൽഎ തുടങ്ങിയവരും ഉമ്മൻ ചാണ്ടിക്കൊപ്പമുണ്ടായിരുന്നു. അട്ടപ്പള്ളത്ത് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച ജസ്റ്റിസ് കോർണറിലും ഉമ്മൻ ചാണ്ടി പങ്കെടുത്തു.