ആലപ്പുഴ മുളക്കുഴ പള്ളിപ്പടിക്ക് സമീപത്ത് നിയന്ത്രണം വിട്ടു മറിഞ്ഞ കാറിൽ നിന്ന് എട്ട് കിലോ കഞ്ചാവ് കണ്ടെടുത്തു. തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് യുവാക്കൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്
സംഭവത്തിൽ പഴകുളം സ്വദേശികളായ ഷൈജു, ഫൈസൽ, മഹേഷ് എന്നിവരെ പോലീസ് പിടികൂടി. ഇതിൽ പിടിയിലായ ഷൈജു വധശ്രമം അടക്കം നിരവധി കേസുകളിൽ പ്രതിയാണ്. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്
നാട്ടുകാരാണ് യുവാക്കളെ രക്ഷപ്പെടുത്തിയത്. തുടർന്ന് ആശുപത്രിയിൽ പോകാനായി ഓട്ടോറിക്ഷയിൽ കയറ്റവെ ഇവർ പൊതികളും എടുക്കുകയായിരുന്നു. ഇതോടെയാണ് നാട്ടുകാർക്ക് സംശയം തോന്നി പോലീസിൽ വിവരം അറിയിച്ചത്.