തിരുവനന്തപുരത്ത് കഞ്ചാവുമായെത്തിയ കണ്ടെയിനര്‍ ലോറി പിടികൂടി. ആറ്റിങ്ങല്‍ കോരാണി ജംഗ്ഷന് സമീപത്തുവച്ചാണ് ലോറി പിടികൂടിയത്.
600 കിലോ കഞ്ചാവ് പിടിച്ചെടുത്തു. രണ്ട് ഉത്തരേന്ത്യന്‍ സ്വദേശികളെ പിടികൂടി. കഞ്ചാവ് എത്തിച്ച ചിറയിന്‍കീഴ് സ്വദേശി ഒളിവിലാണ്.
സംസ്ഥാന എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്്ക്വാഡിന്റെ നേതൃത്വത്തിലായിരുന്നു കഞ്ചാവ് വേട്ട. പി അനികുമാര്‍, മുകേഷ്, പ്രിവന്‍റീവ് ഓഫീസര്‍ മധുസൂദനന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടിച്ചെടുത്തത്.