നിയന്ത്രണ രേഖയിലെ തൽസ്ഥിതി മാറ്റാൻ ഏകപക്ഷീയമായി ശ്രമിക്കരുതെന്ന് ചൈനയ്ക്ക് മുന്നറിയിപ്പുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ചൈനീസ് പ്രതിരോധ മന്ത്രി ജനറൽ വെയ് ഫെൻഗെയോടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
നിലവിലെ പ്രശ്നം ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യാൻ ചൈന തയാറാകണമെന്ന് രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടു. മോസ്‌കോയിൽ വെള്ളിയാഴ്ചയാണ് രാജ്നാഥ് സിംഗും വെയ് ഫെൻഗെയും കൂടിക്കാഴ്ച നടത്തിയത്.
കൂടുതൽ ഇടപെടലുകൾ നടത്തി പ്രശ്നം വഷളാക്കരുത്. കടന്നു കയറാനുള്ള ചൈനയുടെ നീക്കം ഉഭയകക്ഷി കരാറുകൾക്ക് വിരുദ്ധമാണ്. അതിർത്തിയിൽ ഇന്ത്യൻ സേന വളരെ ഉത്തരവാദിത്തത്തോടെയാണ് പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.

 
                         
                         
                         
                         
                         
                        
