കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ചെറിയ ലക്ഷണങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നുവെന്ന് മന്ത്രി ട്വീറ്റ് ചെയ്തു
ഡോക്ടറുടെ നിർദേശപ്രകാരം ആശുപത്രിയിൽ പ്രവേശിച്ചിരിക്കുന്നു. താനുമായി സമ്പർക്കത്തിൽ വന്നവർ സ്വയം നിരീക്ഷണത്തിൽ പോകണം. കൊവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. മോദി മന്ത്രിസഭയിൽ കൊവിഡ് സ്ഥിരീകരിക്കുന്ന ആറാമത്തെയാളാണ് ഗജേന്ദ്ര സിംഗ് ഷെഖാവത്ത്