കണ്ണൂർ കൂത്തുപറമ്പിൽ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. കൈതേരി സ്വദേശികളായ സാരംഗ്, അതുൽ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായതെന്നാണ് സൂചന. ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കണ്ടത്
മാനന്തവാടിയിലേക്ക് പോകും വഴി നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ഒരാളുടെ മൃതദേഹം റോഡരികിലെ പറമ്പിലും മറ്റൊരു മൃതദേഹം സമീപത്തെ തോട്ടിലുമാണ് കണ്ടത്.