വയനാട് ജില്ലയില്‍ ഇന്ന് (28.11.20) 251 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 145 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകർ ഉള്‍പ്പെടെ എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 13 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 10508 ആയി. 8741 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 69 മരണം. നിലവില്‍ 1338 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 658 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
പനമരം സ്വദേശികളായ 37 പേർ, മേപ്പാടി 25 പേർ, വൈത്തിരി 23 പേർ, തരിയോട് 18 പേർ, പൂതാടി 16 പേർ, എടവക 15 പേർ, മുട്ടിൽ 13 പേർ, തവിഞ്ഞാൽ, കണിയാമ്പറ്റ, ബത്തേരി, പടിഞ്ഞാറത്തറ 11 പേർ വീതം, മാനന്തവാടി, പൊഴുതന 9 പേർ വീതം, വെങ്ങപ്പള്ളി 8 പേർ, കൽപ്പറ്റ, നെന്മേനി 7 പേർ വീതം, നൂൽപ്പുഴ, വെള്ളമുണ്ട 5 പേർ വീതം, മൂപ്പൈനാട് 4 പേർ, തൊണ്ടർനാട് 3 പേർ, തിരുനെല്ലി 2 പേർ, മീനങ്ങാടി സ്വദേശിയായ ഒരാളുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.
*145 പേര്‍ക്ക് രോഗമുക്തി*
പടിഞ്ഞാറത്തറ സ്വദേശികളായ 12 പേർ, എടവക 10 പേർ, കൽപ്പറ്റ 6 പേർ, മേപ്പാടി 5 പേർ, മാനന്തവാടി, മുട്ടിൽ, പനമരം 4 പേർ വീതം, നെന്മേനി, വെങ്ങപ്പള്ളി, വൈത്തിരി, തരിയോട് 3 പേർ വീതം, തൊണ്ടർനാട്, പൊഴുതന, കോട്ടത്തറ, മൂപ്പൈനാട് 2 പേർ വീതം, പൂതാടി, മീനങ്ങാടി, തവിഞ്ഞാൽ, കണിയാമ്പറ്റ, പുൽപള്ളി, വെള്ളമുണ്ട, അമ്പലവയൽ സ്വദേശികളായ ഓരോരുത്തരും ഒരു കോഴിക്കോട് സ്വദേശിയും, 3 ബംഗാൾ സ്വദേശികൾ, ഒരു തമിഴ്നാട് സ്വദേശി, വീടുകളിൽ ചികിത്സയിലുള്ള 68 പേരുമാണ് രോഗമുക്തി നേടിയത് .