തിരുവനന്തപുരത്ത് 57കാരൻ വെട്ടേറ്റ് മരിച്ചു. അയിരൂപ്പാറ സ്വദേശി രാധാകൃഷ്ണനാണ് മരിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെ പോത്തൻകോട് വെച്ചാണ് രാധാകൃഷ്ണന് വെട്ടേറ്റത്. കാലിൽ വെട്ടേറ്റ രാധാകൃഷ്ണൻ രക്തം വാർന്ന് കിടക്കുന്നതു കണ്ട വഴിയാത്രക്കാരനാണ് പോലീസിൽ വിവരം അറിയിച്ചത്
പോലീസ് എത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രാവിലെ ഏഴ് മണിയോടെ മരണം സംഭവിച്ചു. സുഹൃത്തായ അനിലാണ് വെട്ടിയതെന്ന് രാധാകൃഷ്ണൻ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. വാക്കുതർക്കത്തിനിടെ കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നുവെന്നാണ് മൊഴി
അനിൽ ഒളിവിലാണ്. ഇയാൾക്കായുള്ള തെരച്ചിൽ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.