മണ്ണാർക്കാട് വീണ്ടും കള്ളവോട്ട്; സംഭവം 126ാം നമ്പർ ബൂത്തിൽ

 

മണ്ണാർക്കാട് വീണ്ടും കള്ളവോട്ട് സ്ഥിരീകരിച്ചു. നഗരസഭാ ബൂത്ത് നമ്പർ 126ലാണ് സംഭവം. നൂർജഹാൻ എന്ന വോട്ടറുടെ വോട്ടാണ് മറ്റാരോ ചെയ്തത്. ഒടുവിൽ ഇവരെ ടെൻഡേഡ് വോട്ട് ചെയ്യാൻ അനുവദിച്ചു.

നേരത്തെ അരയങ്ങാട് ബൂത്തിലും കള്ളവോട്ടെന്ന പരാതി ഉയർന്നിരുന്നു.108ാം നമ്പർ ബൂത്തിലെ വോട്ടറായ കുരുവിളയുടെ വോട്ടാണ് മറ്റാരോ രേഖപ്പെടുത്തിയത്. കൊച്ചിയിൽ നിന്ന് ഇന്ന് രാവിലെ വോട്ട് ചെയ്യാനായി തന്റെ നാട്ടിലെത്തിയതായിരുന്നു കുരുവിള. പരാതിയെ തുടർന്ന് കുരുവിളയ്ക്ക് ചലഞ്ച് വോട്ട് രേഖപ്പെടുത്താൻ പോളിംഗ് ഉദ്യോഗസ്ഥർ അനുവാദം നൽകി.