മണ്ണാർക്കാട് ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം ലഭിച്ചു

പാലക്കാട് മണ്ണാർക്കാട് ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുരുത്തിച്ചാലിൽ കുളിക്കാനിറങ്ങിയ സ്ഥലത്ത് നിന്ന് ഒരു കിലോമീറ്ററോളം താഴെയാണ് മൃതദേഹം കണ്ടെത്തിയത്.

വളാഞ്ചേരി സ്വദേശി ഹാരിസാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് അഞ്ചംഗ സംഘം വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയത്. ഇതിനിടെ ഹാരിസ് ഒഴുക്കിൽപ്പെടുകയായിരുന്നു.