കോഴിക്കോട് കോടഞ്ചേരി ചാലിപ്പുഴയിൽ ഇന്നലെ വൈകുന്നേരം ഒഴുക്കിൽപ്പെട്ട് കാണാതായ അൻസാർ മുഹമ്മദ് (26) ൻ്റെ മൃതദേഹവും കണ്ടെത്തി

കോഴിക്കോട് കോടഞ്ചേരി ചാലിപ്പുഴയിൽ ഇന്നലെ വൈകുന്നേരം ഒഴുക്കിൽപ്പെട്ട് കാണാതായ കോഴിക്കോട് കിണാശ്ശേരി തച്ചറക്കൽ
പരേതനായ തമ്പിളിൽ മുഹമ്മദിൻ്റെ മകൻ അൻസാർ മുഹമ്മദ് (26) ൻ്റെ മൃതദേഹവും കണ്ടെത്തി.
പുലിക്കയം ഭാഗത്ത് നിന്നാണ് അൻസാറിൻ്റെ മൃതദേഹം കണ്ടെത്തിയത്. കൂടെ ഒഴുക്കിൽപ്പെട്ട ആയിശ നിഷ്ലയുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.
മാതാവ്: സുഹറാബി
സഹോദരങ്ങൾ: തസ്ലീന, ഫസീല, ജസീല.
ഇവരുടെ കൂടെ ഒഴുക്കിൽപ്പെട്ട് നീന്തി രക്ഷപ്പെട്ട ഇർഷാദ്, അജ്മൽ എന്നിവർ അൻസാറിന്റെ മാതൃ സഹോദരിയുടെ മക്കളാണ്. ഇർഷാദിൻ്റെ ഭാര്യയാണ് ആയിശ നിഷ്ല.