കൊടകര കുഴൽപ്പണ കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാൻ കെ സുരേന്ദ്രന് നോട്ടീസ്

  കൊടകര കുഴൽപ്പണ കേസിൽ ചോദ്യം ചെയംയലിന് ഹാജരാകാൻ നിർദേശിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് നോട്ടീസ്. ചൊവ്വാഴ്ച പത്ത് മണിക്ക് തൃശ്ശൂർ പോലീസ് ക്ലബ്ബിൽ ഹാജരാകാനാണ് നിർദേശം. സുരേന്ദ്രന്റെ കോഴിക്കോട്ടെ വീട്ടിൽ നേരിട്ടെത്തിയാണ് പോലീസ് നോട്ടീസ് നൽകിയത്. മൂന്നര കോടി രൂപയുടെ കുഴൽപ്പണമാണ് പിടിച്ചെടുത്തത്. ഇതിൽ 3.25 കോടി ധർമരാജന്റെയും 25 ലക്ഷം രൂപ സുനിൽ നായിക്കിന്റേതാണെന്നും ബിജെപി പറയുന്നു. എന്നാൽ സംസ്ഥാനത്തിന് പുറത്തുനിന്ന് വന്ന പണത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത് ചോദ്യം…

Read More

കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേരുകൾ പ്രസിദ്ധീകരിക്കാൻ തീരുമാനം; നാളെ മുതൽ അപ്‌ഡേറ്റ് ചെയ്യും

കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേരുകൾ പ്രസിദ്ധീകരിക്കുന്നത് സർക്കാർ വീണ്ടും തുടങ്ങും. നാളെ മുതൽ പ്രതിദിന കൊവിഡ് വിവര പട്ടികയിൽ പേരുകൾ കൂടി ഉൾപ്പെടുത്തും. പേരും വയസ്സും സ്ഥലവും നാളെ മുതൽ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കും. 2020 ഡിസംബറിലാണ് പേരുകൾ പുറത്തുവിടുന്നത് സർക്കാർ നിർത്തിവെച്ചത്. കൊവിഡ് മരണത്തെ ചൊല്ലി പ്രതിപക്ഷം വിവാദമുണ്ടാക്കുന്നതിനിടെയാണ് പേരുകൾ വീണ്ടും പ്രസിദ്ധീകരിക്കാൻ സർക്കാർ തീരുമാനിച്ചത്. പട്ടിക പ്രസിദ്ധീകരിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ പ്രതിപക്ഷം കണക്കുകൾ ശേഖരിച്ച് പുറത്തുവിടുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.

Read More

സല്യൂട്ട് വിവാദം: നഗരപിതാവിൽ നിന്ന് കൊവിഡ് കാലത്ത് ഇതല്ല പ്രതീക്ഷിക്കുന്നതെന്ന് പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ

  പോലീസ് സല്യൂട്ട് ചെയ്യുന്നില്ലെന്ന തൃശ്ശൂർ മേയർ എം കെ വർഗീസിന്റെ പരാതിയിൽ പ്രതികരണവുമായി പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ. നഗരപിതാവിന്റെ സ്ഥാനം അലങ്കരിക്കുന്ന വ്യക്തിയിൽ നിന്ന് പൊതുജനങ്ങളും ഉദ്യോഗസ്ഥരും കൊവിഡ് മഹാമാരിയുടെ കാലത്ത് പ്രതീക്ഷിക്കുന്ന ചില പ്രവർത്തനങ്ങൾ ഉണ്ടാകണമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ പ്രശാന്ത് പറഞ്ഞു പൊതുനിരത്തിൽ വെയിലും മഴയും പൊടിയുമേറ്റ് ജോലി ചെയ്യുന്ന പോലീസുദ്യോഗസ്ഥർ നിർബന്ധമായും ആദരവ് നൽകണമെന്ന് കാണിച്ച് പരാതി നൽകി ആദരവ് പിടിച്ചുവാങ്ങാൻ ശ്രമിക്കുമ്പോൾ സത്യത്തിൽ ആദരവ് നഷ്ടപ്പെടുന്നത് പല മഹാരഥൻമാരും…

Read More

വിഷപദാർഥങ്ങൾ അടങ്ങിയ 1500 ൽ അധികം കളിപ്പാട്ടങ്ങൾ നിരോധിച്ച് ബഹ്‌റൈൻ

മനാമ: കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമായ വിഷപദാർഥങ്ങൾ അടങ്ങിയതാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ 1500ഓളം കളിപ്പാട്ടങ്ങൾ ബഹ്‌റൈൻ മാർക്കറ്റിൽ നിന്ന് പിൻവലിക്കാൻ നിർദ്ദേശം നൽകിയതായി അധികൃതർ അറിയിച്ചു. വാണിജ്യവ്യാപാര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഫീൽഡ് സർവേയുടെ ഭാഗമായി കളിപ്പാട്ടങ്ങൾ വിൽക്കുന്ന കടകളിൽ നടത്തിയ പരിശോധനയിലാണ് കുട്ടികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും അപകടം വിതയ്ക്കുന്ന കളിപ്പാട്ടങ്ങൾ വ്യാപകമായി കണ്ടെത്തിയത്. പരിശോധനയുടെ ഭാഗമായി പിടിച്ചെടുത്ത കളിപ്പാട്ടങ്ങൾ ജിസിസി ഹെൽത്ത് കൗൺസിലിൽ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വസ്തുത കണ്ടെത്തിയതെന്ന് മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ശെയ്ഖ് ഹമദ്…

Read More

ഇക്കാര്യങ്ങൾ അനുവദിച്ചില്ലെങ്കിൽ വ്യാഴാഴ്ച്ച മുതൽ അനിശ്ചിതകാല സമരം: വ്യാപാരി വ്യവസായി ഏകോപന സമിതി

കോഴിക്കോട്: സംസ്ഥാനത്തെ കടകളെല്ലാം തുറക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എല്ലാ കടകളും തുറക്കാൻ അനുവദിക്കണമെന്നാണ് വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ആവശ്യം. ചൊവ്വാഴ്ച സംസ്ഥാനത്തെ എല്ലാ കടകളും അടച്ചിടാനാണ് വ്യാപാര സമിതിയുടെ തീരുമാനം. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ വ്യാഴാഴ്ച മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ പറഞ്ഞു. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗൺ വലിയ സാമ്പത്തിക നഷ്ടവും കടബാധ്യതയും ഉണ്ടാക്കിയതായാണ് വ്യാപാരികൾ പറയുന്നത്. ഒന്നരമാസമായി…

Read More

വയനാടിന്റെ ടൂറിസം വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും- മന്ത്രി മുഹമ്മദ് റിയാസ്;രാജ്യത്തെ പ്രധാന ടൂറിസം കേന്ദ്രമാക്കുക ലക്ഷ്യം, വയനാട്ടിലേക്ക് ഹെലികോപ്റ്റര്‍ കണക്റ്റിവിറ്റി സാധ്യത പരിശോധിക്കും

  വയനാടിന്റെ ടൂറിസം വികസനത്തിന് സമഗ്രമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. ജില്ലയിലെ ടൂറിസം- പൊതുമരാമത്ത് പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനാണ് എം.എല്‍.എമാരും എം.പിമാരും ഉള്‍പ്പെടെയുള്ളവരുടെ യോഗം മന്ത്രി വിളിച്ചു ചേര്‍ത്തത്. വയനാടിനെ രാജ്യത്തെ പ്രധാന ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. വയനാടിന്റെ ടൂറിസം വികസനത്തിന് അടുത്ത ഓണത്തിനു മുമ്പായി പ്രത്യേക മാസ്റ്റര്‍…

Read More

സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി നിയോജക മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന ബീനാച്ചി-പനമരം റോഡ് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി. എ. മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചു

സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി നിയോജക മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന ബീനാച്ചി-പനമരം റോഡ് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി. എ. മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചു. റോഡിന്റെ നിര്‍മ്മാണ പ്രവൃത്തി മന്ദഗതിയില്‍ ആണെന്നുളള നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് മന്ത്രി പ്രവൃത്തി വിലയിരുത്താന്‍ എത്തിയത്. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ചും ജില്ലയുടെ വികസനം മുന്നില്‍കണ്ടും പ്രവൃത്തി വേഗത്തിലാക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. നിലവിലെ സ്റ്റോപ്പ് മെമ്മോ പിന്‍വലിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. മാസത്തിലൊരിക്കല്‍ ജില്ലയിലെ റോഡ് നിര്‍മ്മാണ പ്രവൃത്തികളുടെ വിലയിരുത്തല്‍…

Read More

ഇന്ത്യയിലേക്ക് പോകുന്നവര്‍ എയര്‍ സുവിദ ഫോം പൂരിപ്പിക്കണമെന്ന് എയര്‍ ഇന്ത്യ

  ദുബായ്: യു.എ.ഇയില്‍നിന്ന് ഇന്ത്യയിലേക്ക് പോകുന്നവര്‍ എയര്‍ സുവിദ സെല്‍ഫ് റിപോര്‍ട്ടിംഗ് ഫോം കൃത്യമായി പൂരിപ്പിച്ച് സമര്‍പ്പിക്കണമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു. ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും ഇത് പരിശോധിക്കും. കോവിഡ്19 ആര്‍.ടി-പി.സി.ആര്‍ നെഗറ്റീവ് റിപ്പോര്‍ട്ടും അപ്ലോഡ് ചെയ്യണം. കൂടാതെ, പാസ്‌പോര്‍ട് കോപ്പിയും അപ്ലോഡ് ചെയ്യണം. http://www.newdelhiairport.in ല്‍ കയറി സെല്‍ഫ് ഡിക്ലറേഷന്‍ ഫോം പൂരിപ്പിക്കണം. ഇതിന്റെ പ്രിന്റൗട്ട് കോപ്പി വിമാനത്താവളത്തില്‍ ഹാജരാക്കണം. എല്ലാ യാത്രക്കാരും നിര്‍ബന്ധമായും സെല്‍ഫ് ഡിക്ലറേഷന്‍ ഫോമിന്റെ രണ്ടു പ്രിന്റൗട്ടുകളും കോവിഡ്19 ആര്‍.ടിപി.സി.ആര്‍…

Read More

വയനാട് ജില്ലയില്‍ 300 പേര്‍ക്ക് കൂടി കോവിഡ്;114 പേര്‍ക്ക് രോഗമുക്തി,ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.75

  വയനാട് ജില്ലയില്‍ ഇന്ന് (02.07.21) 300 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 114 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.75 ആണ്. 292 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഒരാളുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 65520 ആയി. 61907 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3057 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍…

Read More

സംസ്ഥാനത്ത് ഇന്ന് 12,095 പേർക്ക് കൊവിഡ്, 146 മരണം; 10,243 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 12,095 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1553, കൊല്ലം 1271, കോഴിക്കോട് 1180, തൃശൂർ 1175, എറണാകുളം 1116, തിരുവനന്തപുരം 1115, പാലക്കാട് 1098, ആലപ്പുഴ 720, കണ്ണൂർ 719, കാസർഗോഡ് 708, കോട്ടയം 550, പത്തനംതിട്ട 374, വയനാട് 300, ഇടുക്കി 216 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,659 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.11 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ,…

Read More