സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി നിയോജക മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന ബീനാച്ചി-പനമരം റോഡ് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി. എ. മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചു. റോഡിന്റെ നിര്‍മ്മാണ പ്രവൃത്തി മന്ദഗതിയില്‍ ആണെന്നുളള നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് മന്ത്രി പ്രവൃത്തി വിലയിരുത്താന്‍ എത്തിയത്. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ചും ജില്ലയുടെ വികസനം മുന്നില്‍കണ്ടും പ്രവൃത്തി വേഗത്തിലാക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. നിലവിലെ സ്റ്റോപ്പ് മെമ്മോ പിന്‍വലിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. മാസത്തിലൊരിക്കല്‍ ജില്ലയിലെ റോഡ് നിര്‍മ്മാണ പ്രവൃത്തികളുടെ വിലയിരുത്തല്‍ നടത്തും. രണ്ട് മാസത്തിലൊരിക്കല്‍ നേരിട്ടുളള പരിശോധനയും ഉണ്ടാകും. കരാറുകാരുടെ മെല്ലെപ്പോക്ക് സമീപനം അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.എം.എല്‍.എമാരായ ഒ.ആര്‍. കേളു, ഐ. സി. ബാലകൃഷ്ണന്‍, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അബ്ദുല്‍ അസീസ്, ബത്തേരി സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി. പി. സാബു, പുല്‍പള്ളി സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ. ആര്‍. വിദ്യ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
The Best Online Portal in Malayalam