ബീനാച്ചി പനമരം റോഡ് വിഷയം;കരാറുകാരന്റെ പ്രൊജക്ട് മാനേജറെയും, എഞ്ചിനീയറെയും തടഞ്ഞുവെച്ചു

ബീനാച്ചി പനമരം റോഡ് വിഷയം; ജനകീയ സമിതിയുടെ നേതൃത്വത്തില്‍ റോഡ് നിര്‍മ്മാണം ഏറ്റെടുത്ത കരാറുകാരന്റെ പ്രൊജക്ട് മാനേജറെയും, എഞ്ചിനീയറെയും തടഞ്ഞുവെച്ചു. ബത്തേരി പിഡബ്ല്യൂഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലാണ് ഇരുവരെയും തടഞ്ഞ് വെച്ചത്. രണ്ട് വര്‍ഷമായിട്ടും റോഡ് നവീകരണം പൂര്‍ത്തിയാക്കാത്ത കാരാറുകാന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് തടഞ്ഞുവെച്ചത്.

കിഫ്ബി ഫണ്ട് 55 കോടി രൂപ ചെലവഴിച്ച് നവീകരിക്കുന്ന ബീനാച്ചി പനമരം റോഡിന്റെ പ്രവര്‍ത്തികള്‍ ഇഴഞ്ഞുനീങ്ങുന്ന സംഭവത്തിലാണ് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം അരങ്ങേറിയത്. റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ഇന്ന് ബത്തേരി പിഡബ്ല്യുഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ കാരാറുകാരനുമായി ചര്‍ച്ച നിശ്ചയിച്ചിരുന്നു. എന്നാല്‍ കരാറുകാരന്‍ എത്താത്തതോടെയാണ് കരാറേറ്റെടുത്ത കമ്പനിയുടെ പ്രോജക്ട്മാനേജറെയും, എഞ്ചിനീയറെയും ജനകീയസമിതി പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചത്.