പൊതുമരാമത്ത് ഭൂമിയിലെ കയ്യേറ്റങ്ങൾ ഉടൻ ഒഴിപ്പിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കയ്യേറ്റങ്ങളെ കുറിച്ച് വിശദമായ റിപ്പോർട്ട് അടിയന്തരമായി നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു. റോഡരികിലുള്ള സ്ഥലമാണ് കയ്യേറിയിട്ടുള്ളത്. ഇത്തരം കയ്യേറ്റങ്ങളെ കുറിച്ച് ഈ മാസം ഇരുപതിന് മുമ്പായി ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകും
മന്ത്രിയുടെ ഫോൺ ഇൻ പരിപാടിയിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് നല്ലളത്ത് മന്ത്രി പരിശോധനക്ക് എത്തി. കലക്ടറും ഒപ്പമുണ്ടായിരുന്നു. നല്ലളം ദേശീയ പാതയ്ക്കരികിൽ പോലീസ് പിടിച്ചിട്ട വാഹനങ്ങൾ നീക്കം ചെയ്തു തുടങ്ങി.