റവന്യൂ ഭൂമിയിലെ റിസര്‍വ് ചെയ്ത ഈട്ടിമരം മുറിക്കാനുള്ള പ്രത്യേക ഉത്തരവ് നല്‍കണമെന്നാവശ്യപ്പെട്ട് കല്‍പ്പറ്റ മുന്‍ എം. എല്‍. എ സി.കെ ശശീന്ദ്രന്‍ മുഖ്യമന്ത്രി നൽകിയ കത്ത് പുറത്ത്
റവന്യൂ ഭൂമിയിലെ റിസര്‍വ് ചെയ്ത ഈട്ടിമരം മുറിക്കാനുള്ള പ്രത്യേക ഉത്തരവ് നല്‍കണമെന്നാവശ്യപ്പെട്ട് കല്‍പ്പറ്റ മുന്‍ എം. എല്‍. എ സി.കെ ശശീന്ദ്രന്‍ മുഖ്യമന്ത്രി നൽകിയ കത്ത് പുറത്ത്. പ്രത്യേക പാക്കേജായി പരിഗണിച്ച് ഇത്തരം മരങ്ങൾ വെട്ടാനുള്ള അനുമതി തേടിയുള്ള വയനാട്ടിലെ പട്ടയ സംരക്ഷണ സമിതിയുടെ ആവശ്യം സി.കെ.ശശീന്ദ്രൻ ആണ് മുഖ്യമന്ത്രിക്ക് കൈമാറിയത്. വയനാട്ടിലെ റവന്യൂ പട്ടയഭൂമി സംരക്ഷണസമിതിയുടെ ഈട്ടിമരം മുറിക്കാനുള്ള അനുവാദം നല്‍കണമെന്ന നിവേദനത്തെ തുടര്‍ന്നാണ് എംഎല്‍എ മുഖ്യമന്ത്രിക്ക് ഇത്തരത്തില്‍ കത്തു നല്‍കിയത്. 2020 ഫെബ്രുവരി 12…