കൊടകര കുഴൽപ്പണ കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാൻ കെ സുരേന്ദ്രന് നോട്ടീസ്

 

കൊടകര കുഴൽപ്പണ കേസിൽ ചോദ്യം ചെയംയലിന് ഹാജരാകാൻ നിർദേശിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് നോട്ടീസ്. ചൊവ്വാഴ്ച പത്ത് മണിക്ക് തൃശ്ശൂർ പോലീസ് ക്ലബ്ബിൽ ഹാജരാകാനാണ് നിർദേശം. സുരേന്ദ്രന്റെ കോഴിക്കോട്ടെ വീട്ടിൽ നേരിട്ടെത്തിയാണ് പോലീസ് നോട്ടീസ് നൽകിയത്.

മൂന്നര കോടി രൂപയുടെ കുഴൽപ്പണമാണ് പിടിച്ചെടുത്തത്. ഇതിൽ 3.25 കോടി ധർമരാജന്റെയും 25 ലക്ഷം രൂപ സുനിൽ നായിക്കിന്റേതാണെന്നും ബിജെപി പറയുന്നു. എന്നാൽ സംസ്ഥാനത്തിന് പുറത്തുനിന്ന് വന്ന പണത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്

ചോദ്യം ചെയ്യലിന് ഹാജരാകണമോയെന്ന കാര്യം വരും ദിവസങ്ങളിൽ തീരുമാനിക്കുമെന്നാണ് സുരേന്ദ്രൻ പ്രതികരിച്ചത്.