അഫ്ഗാനിലെ ഇന്ത്യക്കാരുമായുള്ള എയർ ഇന്ത്യ വിമാനം കാബുളിൽ നിന്ന് പുറപ്പെട്ടു

  അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായുള്ള എയർ ഇന്ത്യയുടെ അവസാന യാത്രാ വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടു. എഐ 244 വിമാനമാണ് ഇന്ത്യയിലേക്ക് തിരിച്ചത്. 126 യാത്രക്കാരാണ് വിമാനത്തിലുള്ളത്. ഇന്ന് രാത്രിയോടെ വിമാനം ഡൽഹിയിലെത്തും. കാബൂളിൽ നിന്ന് ഇനി ഇന്ത്യയിലേക്ക് വിമാന സർവീസുണ്ടാകുമോയെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. കാബൂളിന്റെ നിയന്ത്രണവും താലിബാന്റെ കൈകളിലായതോടെയാണ് ഇന്ത്യ തങ്ങളുടെ പൗരൻമാരെ എയർ ലിഫ്റ്റ് ചെയ്യുന്നത് വേഗത്തിലാക്കിയത്. അമേരിക്കയും ബ്രിട്ടനും തങ്ങളുടെ പൗരൻമാരെ തിരികെ എത്തിക്കുകയാണ്. അമേരിക്ക തങ്ങളുടെ ഉദ്യോഗസ്ഥരെ തിരികെ എത്തിക്കാനായി അയ്യായിരം…

Read More

അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്‌റഫ് ഗാനി രാജ്യം വിട്ടു; രക്ഷപ്പെട്ടത് കാബൂൾ വിമാനത്താവളം വഴി

  അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്‌റഫ് ഗാനി രാജ്യം വിട്ടു. താലിബാൻ തലസ്ഥാന നഗരമായ കാബൂളും കീഴടക്കിയതോടെയാണ് പ്രസിഡന്റ് രാജ്യം വിട്ടത്. കാബൂൾ വിമാനത്താവളം വഴി തജാക്കിസ്ഥാനിലേക്കാണ് ഗാനി കടന്നത്. വൈസ് പ്രസിഡന്റ് അമാറുള്ള സലെയും രാജ്യം വിട്ടിട്ടുണ്ട്. വിവരം അഫ്ഗാൻ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. അഫ്ഗാൻ സർക്കാരിലെ ഉന്നത നേതാക്കളെല്ലാം തന്നെ കുടുംബ സമേതം മറ്റൊരു രാജ്യത്തേക്ക് പലായനം ചെയ്യുന്ന തിരക്കിലാണ്. സമാധാനപരമായി അധികാര കൈമാറ്റം നടത്താമെങ്കിൽ ഗാനിക്ക് രാജ്യം വിടാനുള്ള സുരക്ഷിത പാത ഒരുക്കാമെന്ന് താലിബാൻ…

Read More

ജർമൻ ഫുട്‌ബോൾ ഇതിഹാസം ഗെർഡ് മുള്ളർ അന്തരിച്ചു

ജർമൻ ഫുട്‌ബോൾ ഇതിഹാസം ഗെർഡ് മുള്ളർ അന്തരിച്ചു. 75 വയസ്സായിരുന്നു. ബയേൺ മ്യൂണിക്ക് ക്ലബ്ബാണ് മുള്ളറുടെ മരണവാർത്ത പുറത്തുവിട്ടത്. അൽഷിമേഴ്‌സ് രോഗത്തിന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത് ബയേൺ മ്യൂണിക്കിന് വേണ്ടിയും രാജ്യാന്തര തലത്തിൽ പശ്ചിമ ജർമനിക്കും വേണ്ടിയും ബൂട്ടണിഞ്ഞ മുള്ളർ 1974ലെ ലോകകപ്പ് പശ്ചിമ ജർമനിക്ക് നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് ലോകകപ്പിൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് ഏറെക്കാലം മുള്ളർക്ക് സ്വന്തമായിരുന്നു. പിന്നീട് മിറോസ്ലാവ് ക്ലോസെയും ക്രിസ്റ്റിയാനോ റൊണാൽഡോയും അദ്ദേഹത്തെ മറികടന്നു. 1970 ലോകകപ്പിൽ…

Read More

ദേശീയ പതാകയെ അപമാനിച്ചുവെന്ന പരാതിയിൽ കെ സുരേന്ദ്രനെതിരെ കേസെടുത്തു

  ദേശീയപതാകയെ അപമാനിച്ചെന്ന പരാതിയിൽ സംസ്ഥാന ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്. തിരുവനന്തപുരത്തെ സിപിഐഎം നേതാവ് പ്രദീപിന്റെ പരാതിയിലാണ് കേസ്. ഇന്ന് രാവിലെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ ദേശീയപതാക തലകീഴായി ഉയർത്തുകയായിരുന്നു. തെറ്റ് മനസിലായതോടെ തിരുത്തിയെങ്കിലും വീഡിയോയും ഫോട്ടോയും സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറി.  എന്നാൽ പതാക ഉയർത്തിയപ്പോൾ കയർ കുരുങ്ങിയതാണെന്നും അതുകൊണ്ട് സംഭവിച്ച പിഴവാണെന്നുമാണ് ബിജെപി വിശദീകരണം.

Read More

കൊച്ചിയിൽ ഷവര്‍മ കഴിച്ച എട്ടുപേര്‍ക്ക് ഭക്ഷ്യവിഷ ബാധ: ബേക്കറി ഉടമ അറസ്റ്റില്‍

കൊച്ചി: ഷവര്‍മ കഴിച്ച എട്ടുപേരെ ഭക്ഷ്യവിഷ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അത്താണിയിലെ പുതുശ്ശേരി ബേക്കറിയില്‍ നിന്ന് ഷവര്‍മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷ ബാധയെറ്റത്. വെള്ളിയാഴ്ച ഇവിടെ നിന്നും ഷവര്‍മ കഴിച്ച ഇവർക്ക് ശനിയാഴ്ച രാവിലെ വയറിളക്കവും മറ്റും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിയത്. ചെങ്ങമനാട് ഇളയിടത്ത് ഗോകുല്‍ സെമന്‍ (23), പുതിയേടന്‍ റെനൂബ് രവി(21), വാടകപ്പുറത്ത് ജിഷ്ണു(25), ചെട്ടിക്കാട് ശ്രീരാജ് സുരേഷ് (24), പാലശ്ശേരി ആട്ടാംപറമ്പില്‍ അമല്‍ കെ അനില്‍(23) എന്നിവര്‍ ചെങ്ങമനാട് ഗവ.ആശുപത്രിയിലും കുന്നകര മനായിക്കുടത്ത് സുധീര്‍…

Read More

പാലക്കാട് കൂട്ടക്കടവ് പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങിമരിച്ചു

  പാലക്കാട് കൂടല്ലൂർ കൂട്ടക്കടവ് പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും ഒഴുക്കിൽപ്പെട്ട് മരിച്ചു. ബേബി ഫെമിന(37), മകൻ ഷെരീഫ്(7) എന്നിവരാണ് മരിച്ചത്. വളാഞ്ചേരി സ്വദേശി അസീസിന്റെ ഭാര്യയും മകനുമാണ്. ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് അപകടമുണ്ടായത്. ഒഴുക്കിൽപ്പെട്ട ഷെരീഫിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഫെമിനയും ഒഴുക്കിൽപ്പെടുകയായിരുന്നു

Read More

സംസ്ഥാനത്ത് ഇന്ന് 18,582 പേർക്ക് കൊവിഡ്, 102 മരണം; 20,089 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 18,582 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2681, തൃശൂർ 2423, കോഴിക്കോട് 2368, എറണാകുളം 2161, പാലക്കാട് 1771, കണ്ണൂർ 1257, കൊല്ലം 1093, ആലപ്പുഴ 941, കോട്ടയം 929, തിരുവനന്തപുരം 927, ഇടുക്കി 598, പത്തനംതിട്ട 517, വയനാട് 497, കാസർഗോഡ് 419 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,22,970 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.11 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ…

Read More

സംസ്ഥാനത്ത് ഇന്ന് 18,582 പേർക്ക് കൊവിഡ്, 102 മരണം; 20,089 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 18,582 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2681, തൃശൂർ 2423, കോഴിക്കോട് 2368, എറണാകുളം 2161, പാലക്കാട് 1771, കണ്ണൂർ 1257, കൊല്ലം 1093, ആലപ്പുഴ 941, കോട്ടയം 929, തിരുവനന്തപുരം 927, ഇടുക്കി 598, പത്തനംതിട്ട 517, വയനാട് 497, കാസർഗോഡ് 419 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,22,970 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.11 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ,…

Read More

ഇന്ത്യയിലേക്ക് വരാൻ അനുവദിക്കണമെന്ന് ആയിരക്കണക്കിന് അഫ്ഗാൻ പൗരൻമാർ: കാബൂളിലെ സാഹചര്യം നിരീക്ഷിച്ച് ഇന്ത്യ

താലിബാൻ കാബൂളിനടുത്ത് എത്തിയ സാഹചര്യത്തിൽ നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാൻ കേന്ദ്രസർക്കാരിന് മേൽ സമ്മർദ്ദം ശക്തം. ഇന്ത്യയിലേക്ക് വരാൻ അനുവദിക്കണമെന്ന് ആയിരക്കണക്കിന് അഫ്ഗാൻ പൗരൻമാരും ആവശ്യപ്പെട്ടു. സ്ഥിതി നിരീക്ഷിക്കുകയാണെന്നും തീരുമാനം വൈകാതെ എടുക്കുമെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ സാഹചര്യം സങ്കീർണ്ണമായി മാറുമ്പോഴും അടുത്ത നിലപാട് എന്തുവേണമെന്ന് ഇന്ത്യ തീരുമാനിച്ചിട്ടില്ല. കാബൂളിലെ എംബസി മാത്രമാണ് ഇപ്പോൾ അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കുന്നത്. എംബസിയിലെ ഉദ്യോഗസ്ഥരെ ഇപ്പോൾ ഒഴിപ്പിക്കേണ്ടതുണ്ടോ എന്നതിൽ ആലോചന തുടരുന്നു. എംബസി ഇപ്പോൾ അടച്ചു പൂട്ടുന്നത് അഫ്ഗാൻ സർക്കാരിനെ കൈവിടുന്നതിന്…

Read More

ദേശീയപാത പുനര്‍നിര്‍മ്മാണ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യമില്ല; സുധാകരന്‍ നടപ്പാക്കിയത് എല്‍ഡിഎഫ് നയം: റിയാസ്

തിരുവനന്തപുരം: ദേശീയപാത പുനര്‍നിര്‍മ്മാണ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ജി സുധാകരന്റെ കാലത്തെ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടില്‍ കാര്യങ്ങള്‍ വ്യക്തമാണ്. മറ്റെന്തെങ്കിലും അന്വേഷിക്കണോ എന്ന് പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു. മന്ത്രി സജി ചെറിയാനും സമാനമായ നിലപാട് എടുത്തിരുന്നു. വിജിലന്‍സ് അന്വേഷിക്കണമെന്ന എഎം ആരിഫ് എംപിയുടെ ആവശ്യം അദ്ദേഹം തള്ളിയിരുന്നു.

Read More