ജർമൻ ഫുട്‌ബോൾ ഇതിഹാസം ഗെർഡ് മുള്ളർ അന്തരിച്ചു

ജർമൻ ഫുട്‌ബോൾ ഇതിഹാസം ഗെർഡ് മുള്ളർ അന്തരിച്ചു. 75 വയസ്സായിരുന്നു. ബയേൺ മ്യൂണിക്ക് ക്ലബ്ബാണ് മുള്ളറുടെ മരണവാർത്ത പുറത്തുവിട്ടത്. അൽഷിമേഴ്‌സ് രോഗത്തിന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്

ബയേൺ മ്യൂണിക്കിന് വേണ്ടിയും രാജ്യാന്തര തലത്തിൽ പശ്ചിമ ജർമനിക്കും വേണ്ടിയും ബൂട്ടണിഞ്ഞ മുള്ളർ 1974ലെ ലോകകപ്പ് പശ്ചിമ ജർമനിക്ക് നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ്

ലോകകപ്പിൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് ഏറെക്കാലം മുള്ളർക്ക് സ്വന്തമായിരുന്നു. പിന്നീട് മിറോസ്ലാവ് ക്ലോസെയും ക്രിസ്റ്റിയാനോ റൊണാൽഡോയും അദ്ദേഹത്തെ മറികടന്നു.

1970 ലോകകപ്പിൽ പത്ത് ഗോളുകളാണ് അദ്ദേഹം നേടിയത്. 1974 ലോകകപ്പ് ഫൈനലിൽ മുള്ളറുടെ ഗോളിലാണ് നെതർലാൻഡിനെ പരാജയപ്പെടുത്തി പശ്ചിമ ജർമനി ലോകകപ്പ് സ്വന്തമാക്കിയത്. ബയേൺ മ്യൂണിക്കാനായി 607 മത്സരങ്ങൾ കളിച്ച ഗെർഡ് മുള്ളർ 563 ഗോളുകൾ സ്വന്തമാക്കി.