അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്‌റഫ് ഗാനി രാജ്യം വിട്ടു. താലിബാൻ തലസ്ഥാന നഗരമായ കാബൂളും കീഴടക്കിയതോടെയാണ് പ്രസിഡന്റ് രാജ്യം വിട്ടത്. കാബൂൾ വിമാനത്താവളം വഴി തജാക്കിസ്ഥാനിലേക്കാണ് ഗാനി കടന്നത്.
വൈസ് പ്രസിഡന്റ് അമാറുള്ള സലെയും രാജ്യം വിട്ടിട്ടുണ്ട്. വിവരം അഫ്ഗാൻ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. അഫ്ഗാൻ സർക്കാരിലെ ഉന്നത നേതാക്കളെല്ലാം തന്നെ കുടുംബ സമേതം മറ്റൊരു രാജ്യത്തേക്ക് പലായനം ചെയ്യുന്ന തിരക്കിലാണ്.
സമാധാനപരമായി അധികാര കൈമാറ്റം നടത്താമെങ്കിൽ ഗാനിക്ക് രാജ്യം വിടാനുള്ള സുരക്ഷിത പാത ഒരുക്കാമെന്ന് താലിബാൻ നേരത്തെ പറഞ്ഞിരുന്നു. ഇതോടെയാണ് ഗാനി രാജ്യം വിട്ടത്.