അഫ്ഗാനിസ്ഥാൻ പൂർണമായും താലിബാൻ കീഴടക്കി. മണിക്കൂറുകൾക്ക് മുമ്പ് തലസ്ഥാന നഗരമായ കാബൂളും താലിബാൻ വളഞ്ഞതോടെ അഫ്ഗാൻ സർക്കാർ നിൽക്കക്കളിയില്ലാതെ കീഴടങ്ങുകയായിരുന്നു. പ്രസിഡന്റ് അഷ്‌റഫ് ഗാനി ഉടൻ രാജിവെക്കും.
അധികാരം ഇടക്കാല സർക്കാരിന് കൈമാറുമെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചു. മിക്ക നഗരങ്ങളിലും ഏറ്റുമുട്ടലിന് പോലും നിൽക്കാതെ സൈനികർ പിൻമാറുകയായിരുന്നു. അധികാര കൈമാറ്റം സമാധാനപരമായിരിക്കുമെന്നും കാബൂൾ നിവാസികളുടെ സുരക്ഷ സൈന്യം ഉറപ്പാക്കുമെന്നും ആഭ്യന്തരമന്ത്രി അബ്ദുൽ സത്താർ മിർസാക്വൽ അറിയിച്ചു.
അതേസമയം യുഎൻ രക്ഷാസമിതിയുടെ അടിയന്തര യോഗം ഉടനെ ചേരും. റഷ്യയാണ് രക്ഷാസമിതി യോഗം വിളിക്കാൻ ആവശ്യപ്പെട്ടത്. അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായാണ് യോഗം