സർക്കാറിനെ പുറത്താക്കി സൈന്യം അധികാരം പിടിച്ച മ്യാന്മറിൽ സ്വയം പ്രധാനമന്ത്രിയായി പ്രഖ്യാപിച്ച് സൈനിക മേധാവി മിൻ ഓങ് ഹ്ലായിങ്. ഭരണമുന്നണി നേതാവായിരുന്ന ഓങ് സാൻ സൂചിയുൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് സർക്കാരിനെ സൈന്യം ആറ് മാസം മുമ്പ് അട്ടിമറിച്ചിരുന്നു.
ഒരു വർഷത്തിനകം ഭരണം കൈമാറുമെന്നായിരുന്നു നേരത്തെ വാഗ്ദാനം. പുതിയ നീക്കത്തിലൂടെ മൂന്ന് വർഷത്തോളം കാലം അധികാരം നിലനിർത്താൻ മിൻ ഓങിന് സാധിക്കും. ഫെബ്രുവരി ഒന്നിനാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 2008ൽ നിലവിൽവന്ന ഭരണഘടന ഇത് അനുവദിക്കുന്നുണ്ടെന്ന് സൈന്യം പറയുന്നു.