ഇന്ത്യൻ നിർമിത സ്പുട്‌നിക്-വി വാക്‌സിൻ സെപ്റ്റംബർ മാസത്തോടെ ലഭ്യമാകും
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് വാക്‌സിന് ക്ഷാമം നിലനിൽക്കുന്നതനിടെ ഫലപ്രാപ്തി കൂടിയ വാക്‌സിനുകളിലൊന്നായ റഷ്യയുടെ സ്പുടിനിക് വി യുടെ ഇന്ത്യൻ നിർമാണം ഉടൻ ആരംഭിക്കുമെന്ന് ഡോ. റെഡ്ഡീസ് ലാബ്. സ്പുട്‌നിക് വാക്‌സിൻ ഇന്ത്യയിൽ ലഭ്യമാക്കുന്ന കമ്പനിയാണ് ഡോ. റെഡ്ഡീസ് ലാബ്. സ്പുട്‌നിക് വി നിർമിക്കാനാവശ്യമായ ഘടകകങ്ങളിൽ ഒന്നിന്റെ 31.5 ലക്ഷം ഡോസും മറ്റൊന്നിന്റെ 4.5 ലക്ഷം ഡോസും ഇതുവരെ ലഭിച്ചെന്ന് കമ്പനി വ്യക്തമാക്കി. റഷ്യൻ സർക്കാരുമായി ബന്ധപ്പെട്ട് ഇറക്കുമതി വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായും അവർ വ്യക്തമാക്കി….