വയനാട് ജില്ലയില്‍ 263 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 237 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 7.64 ആണ്. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യ പ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 78172 ആയി. 71667 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 5921 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4493 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
പടിഞ്ഞാറത്തറ 54, പൊഴുതന 29, തിരുനെല്ലി 18, മാനന്തവാടി, ബത്തേരി 16 വീതം, നെന്‍മേനി 13, മുട്ടില്‍ 12, തൊണ്ടര്‍നാട് 10, കണിയാമ്പറ്റ 9, എടവക, പൂതാടി, തവിഞ്ഞാല്‍ 8 വീതം, കല്‍പ്പറ്റ, മേപ്പാടി, മൂപ്പൈനാട് 7 വീതം, കോട്ടത്തറ, വെങ്ങപ്പള്ളി, വൈത്തിരി 6 വീതം, മീനങ്ങാടി 5, മുള്ളന്‍കൊല്ലി, തരിയോട് 4 വീതം, പുല്‍പള്ളി, വെള്ളമുണ്ട 3 വീതം, നൂല്‍പ്പുഴ 2, അമ്പലവയല്‍ ഒരാള്‍ക്കും ഒരു മലപ്പുറം സ്വദേശിക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്
*237 പേര്‍ക്ക് രോഗമുക്തി*
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 32 പേരും, വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 205 പേരുമാണ് രോഗമുക്തരായത്.
*1347 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (2.08.21) പുതുതായി നിരീക്ഷണത്തിലായത് 1347 പേരാണ്. 272 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 15585 പേര്‍. ഇന്ന് പുതുതായി 67 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 876 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 606648 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 593321 എണ്ണത്തിന്റെ ഫലം ലഭിച്ചു. 515149 പേര്‍ നെഗറ്റീവും 78172 പേര്‍ പോസിറ്റീവുമാണ്.