അഫ്ഗാനിസ്ഥാനിലെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാർ കീഴടക്കിയതായി താലിബാൻ ഭീകരർ. ട്വിറ്റർ വഴിയാണ് കാണ്ഡഹാർ കീഴടക്കിയ കാര്യം ഭീകരർ അവകാശപ്പെടുന്നത്. മുജാഹിദുകൾ നഗരത്തിലെ രക്തസാക്ഷി സ്‌ക്വയറിലെത്തി. കാണ്ഡഹാർ കീഴടക്കിയെന്നാണ് ട്വീറ്റ്.
അഫ്ഗാൻ സർക്കാർ സൈന്യത്തെ നഗരത്തിന് പുറത്തുള്ള സൈനിക കേന്ദ്രത്തിലേക്ക് പിൻവലിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കാബൂളിന്റെ സമീപ നഗരമായ ഗസ്‌നി താലിബാൻ കീഴടക്കിയിരുന്നു. നിലവിൽ പത്തിലധികം പ്രവിശ്യകളുടെ തലസ്ഥാനം താലിബാന്റെ നിയന്ത്രണത്തിലാണ്.
ഗസ്‌നി ഗവർണറെയും ഉപ ഗവർണറെയും അറസ്റ്റ് ചെയ്തതായും നിയന്ത്രണം താലിബാൻ ഏറ്റെടുത്തതായും ആഭ്യന്തര മന്ത്രാലയം വക്താവ് അറിയിച്ചു. ഒരു മാസത്തിനുള്ളിൽ അഫ്ഗാനിസ്ഥാനിൽ ആയിരത്തോളം സാധാരണ മനുഷ്യർ താലിബാൻ തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര സഭയും പറയുന്നു.