ഇ ബുൾജെറ്റ് സഹോദരൻമാരുടെ ജാമ്യം റദ്ദാക്കണമെന്ന് പോലീസ്; കോടതിയെ സമീപിക്കും

 

വിവാദ വ്‌ളോഗർമാരായ ഇ ബുൾജെറ്റ് സഹോദരൻമാരുടെ ജാമ്യം റദ്ദാക്കണമെന്ന് പോലീസ്. ജില്ലാ സെഷൻസ് കോടതിയിൽ പോലീസ് വെള്ളിയാഴ്ച ഹർജി നൽകും. കണ്ണൂർ ആർടിഒ ഓഫീസിൽ അതിക്രമിച്ചു കയറി ബഹളം വെക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്ത കേസിൽ ലിബിൻ, എബിൻ സഹോദരൻമാർക്ക് ജാമ്യം ലഭിച്ചിരുന്നു

ജാമ്യം ലഭിച്ചതിന് പിന്നാലെ ലിബിനെയും എബിനെയും നാല് മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്യുകയും ചെയ്തു. തോക്കും കഞ്ചാവ് ചെടിയും ഉയർത്തിപ്പിടിച്ച് ഇവർ ചിത്രീകരിച്ച ദൃശ്യങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്

നിരവധി ഫോളോവേഴ്‌സുള്ള ഇവരുടെ യൂട്യൂബ് ചാനൽ വഴി നിയമവിരുദ്ധമായ പലകാര്യങ്ങളും ഇവർ പ്രചരിപ്പിച്ചിരുന്നു. എന്നാൽ പലതും കേരളത്തിന് പുറത്തുള്ള യാത്രക്കിടെ ചിത്രീകരിച്ചതെന്നാണ് ഇവർ പറയുന്നത്.