യുഎപിഎ കേസ്: താഹ കീഴടങ്ങി, സുപ്രീം കോടതിയെ രണ്ട് ദിവസത്തിനുള്ളിൽ സമീപിക്കും

പന്തീരാങ്കാവ് യുഎപിഎ കേസിൽ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ താഹ ഫസൽ കോടതിയിൽ കീഴടങ്ങി. ഇന്നലെയാണ് താഹയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയത്. ജാമ്യം പുന:സ്ഥാപിക്കുന്നതിനായി രണ്ട് ദിവസത്തിനുള്ളിൽ സുപ്രീം കോടതിയെ സമീപിക്കുമെന്ന് താഹ പറഞ്ഞു

യുഎപിഎ നിയമങ്ങൾ അനാവശ്യമായി ചുമത്തിയതിന്റെ ഇരയാണ് താൻ. ഇത്തരം നിയമങ്ങൾക്കെതിരെ ജനങ്ങൾ പ്രതികരിക്കണം. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകും. താനൊരിക്കലും മാവോയിസ്റ്റ് പ്രചാരകനായിട്ടില്ല. രാജ്യവിരുദ്ധ പ്രവർത്തനത്തിനും പങ്കാളിയായിട്ടില്ലെന്നും താഹ പറഞ്ഞു.