കണ്ടെയ്ന്‍മെന്റ് സോണില്‍ കോവിഡ് ഇല്ലാത്ത മുഴുവന്‍ പേര്‍ക്കും വാക്‌സിനേഷന്‍; മുഖ്യമന്ത്രി

കണ്ടെയ്ന്‍മെന്റ് സോണില്‍ കോവിഡ് ഇല്ലാത്ത മുഴുവന്‍ പേര്‍ക്കും വാക്‌സിനേഷന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ എല്ലാവര്‍ക്കും പരിശോധന നടത്തും. നെഗറ്റീവ് റിസല്‍ട്ടുള്ള മുഴുവന്‍ പേരേയും മുന്‍ഗണന നല്‍കി വാക്‌സിനേറ്റ് ചെയ്യും. വാക്‌സിനേഷന്‍ യജ്ഞം ദ്രുതഗതിയില്‍ നടപ്പാക്കാന്‍ എല്ലാ ജില്ലകളിലും ഊര്‍ജ്ജിതമായ പ്രവര്‍ത്തനം നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നൽകി. ജില്ലകള്‍ക്ക് അനുവദിച്ചിരിക്കുന്ന വാക്‌സിന്‍ ഡോസുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. വലിപ്പത്തിനനുസരിച്ച് 10 ജില്ലകള്‍ ഒരു ദിവസം 40,000 വാക്‌സിനേഷനും…

Read More

വയനാട് ബാണാസുര ഡാമിൽ പതിനേഴുകാരൻ അകപ്പെട്ടതായി സംശയം

ബാണാസുര ഡാമിൽ പതിനേഴുകാരൻ അകപ്പെട്ടതായി സംശയം പടിഞ്ഞാറത്തറ: തരിയോട് പത്താംമൈൽ കുറ്റിയാംവയലിൽ ഡാമിന് സമീപം കുളിക്കുന്നതിനിടെ പതിനേഴുകാരൻ അപകടത്തിൽപ്പെട്ടതായി സംശയം. ബൈബിൾ ലാന്റ് പാറയിൽ ഡെനിൻ ജോസ് പോൾ (17) ആണ് അപകടത്തിൽപ്പെട്ടതായി സംശയിക്കുന്നത്. പിണങ്ങോട് ഹയർ സെക്കണ്ടറി സ്കൂളിലെ +1 വിദ്യാർത്ഥിയാണ്. ഇന്ന് വൈകുന്നേരം 5.30 ഓടെയാണ് സംഭവം. കൽപ്പറ്റ ഫയർഫോഴ്സും നാട്ടുകാരും തിരച്ചിൽ നടത്തുന്നു.

Read More

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് 2022 ജൂലൈ മുതൽ നിരോധനം

  ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളുടെ ഉത്പാദനം, ഇറക്കുമതി, സംഭരണം, വിതരണം, വിൽപ്പന എന്നിവ നിരോധിക്കാനുള്ള പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് അമെൻഡ്‌മെന്റ് റൂൾസ് 2021 കേന്ദ്രം പുറത്തിറക്കി. 2022 ജൂലൈ മുതലാണ് നിരോധനം. സെപ്റ്റംബർ 30 മുതൽ 75 മൈക്രോണിൽ കുറഞ്ഞ പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്കും നിരോധനം ബാധകമാണ് പ്ലാസ്റ്റിക്കിലുണ്ടാക്കുന്ന കപ്പ്, പ്ലേറ്റ്, സ്പൂൾ, സ്‌ട്രോ, മിഠായി കവർ, ക്ഷണക്കത്ത്, സിഗരറ്റ് പാക്കറ്റ് എന്നിവക്ക് 2022 ജൂലൈ മുതൽ നിരോധനം വരും. 100 മൈക്രോണിൽ താഴെയുള്ള പി വി…

Read More

നിയന്ത്രണം കടുപ്പിച്ച് കേന്ദ്രം; 75 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് കാരിബാഗുകള്‍ക്ക് നിരോധനം

  ന്യൂഡൽഹി: രാജ്യത്ത് പ്ലാസ്റ്റിക് നിയന്ത്രണം കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. സെപ്റ്റംബര്‍ 30 മുതല്‍ 75 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക് കാരിബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. നിലവില്‍ 50 മൈക്രോണ്‍ ആണ് അനുവദനീയ പരിധി. 2023 മുതല്‍ 120 മൈക്രോണായി ഉയര്‍ത്തും. ഒറ്റത്തവണ പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിന് സംസ്ഥാനങ്ങള്‍ കര്‍മസമിതി രൂപീകരിക്കണം. സംസ്ഥാനതലപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ദേശീയതലത്തിലും കര്‍മസമിതി രൂപീകരിക്കും. പ്ലാസ്റ്റിക് പാത്രങ്ങള്‍, കപ്പ്, ഗ്ലാസ്, ട്രേ, തവി, മിഠായിക്കവര്‍, ക്ഷണക്കത്ത്, സിഗരറ്റ് പായ്ക്കറ്റ്, പ്ലാസ്റ്റിക് പതാക, മിഠായി സ്റ്റിക്, ഐസ്ക്രീം സ്റ്റിക്,…

Read More

15 മണിക്കൂർ നീണ്ടുനിന്ന ഏറ്റുമുട്ടൽ; കാശ്മീരിൽ പാക് തീവ്രവാദിയെ സൈന്യം വധിച്ചു, ആയുധങ്ങൾ പിടിച്ചെടുത്തു

ജമ്മു കാശ്മീരിൽ ഭീകരാക്രമണം നടത്താനുള്ള പാക് തീവ്രവാദികളുടെ പദ്ധതി സൈന്യം തകർത്തു. ശ്രീനഗർ ജമ്മു ദേശീയപാതയിൽ 15 മണിക്കൂർ നീണ്ടുനിന്ന വെടിവെപ്പിന് ശേഷം ഒരു പാക് തീവ്രവാദിയെ സൈന്യം വധിച്ചു ഏറ്റുമുട്ടൽ നടന്ന പ്രദേശത്ത് നിന്ന് റോക്കറ്റ് ലോഞ്ചർ അടക്കം വൻ ആയുധശേഖരം കണ്ടെത്തിയതായും പോലീസ് അറിയിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ആക്രമണത്തിൽ രണ്ട് സ്വദേശികൾക്കും നാല് സുരക്ഷാ ഉദ്യോഗസ്ഥർക്കും പരുക്കേറ്റിട്ടുണ്ട്    

Read More

ലോർഡ്‌സിൽ ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 364ന് പുറത്ത്; ആൻഡേഴ്‌സണ് 5 വിക്കറ്റ്

ലോർഡ്‌സ് ടെസ്റ്റിൽ ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 364 റൺസിന് പുറത്ത്. 3ന് 276 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യക്ക് 84 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ഏഴ് വിക്കറ്റുകളും നഷ്ടപ്പെടുകയായിരുന്നു. സെഞ്ച്വറിയുമായി ക്രീസിൽ തുടർന്ന കെ എൽ രാഹുലാണ് ആദ്യം പുറത്തായത്. 250 പന്തിൽ 12 ഫോറും ഒരു സിക്‌സും സഹിതമാണ് രാഹുൽ 129 റൺസ് എടുത്തത് പിന്നാലെ ഒരു റൺസെടുത്ത അജിങ്ക്യ രഹാനെയും വീണതോടെ ഇന്ത്യ 5ന് 282 റൺസ് എന്ന നിലയിലാണ്. തുടർന്ന് ക്രീസിലൊന്നിച്ച…

Read More

ലോർഡ്‌സിൽ ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 364ന് പുറത്ത്; ആൻഡേഴ്‌സണ് 5 വിക്കറ്റ്

  ലോർഡ്‌സ് ടെസ്റ്റിൽ ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 364 റൺസിന് പുറത്ത്. 3ന് 276 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യക്ക് 84 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ഏഴ് വിക്കറ്റുകളും നഷ്ടപ്പെടുകയായിരുന്നു. സെഞ്ച്വറിയുമായി ക്രീസിൽ തുടർന്ന കെ എൽ രാഹുലാണ് ആദ്യം പുറത്തായത്. 250 പന്തിൽ 12 ഫോറും ഒരു സിക്‌സും സഹിതമാണ് രാഹുൽ 129 റൺസ് എടുത്തത് പിന്നാലെ ഒരു റൺസെടുത്ത അജിങ്ക്യ രഹാനെയും വീണതോടെ ഇന്ത്യ 5ന് 282 റൺസ് എന്ന നിലയിലാണ്. തുടർന്ന്…

Read More

ടൂറിസ്റ്റ്, സ്വകാര്യ ബസുകളുടെ മൂന്ന് മാസത്തെ നികുതി സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കി

കോവിഡ് പ്രതിസന്ധിക്കിടെ ബസ് മേഖലക്ക് ആശ്വാസം പകരുന്ന തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. ടൂറിസ്റ്റ്, സ്വകാര്യ ബസുകളുടെ മൂന്ന് മാസത്തെ നികുതി ഒഴിവാക്കാന്‍ തീരുമാനമായി. ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്. ഏപ്രിൽ, ജൂൺ, ജൂലൈ മാസങ്ങളിലെ നികുതിയാണ് ഒഴിവാക്കി നൽകിയത്. ഓട്ടോ, ടാക്സി എന്നിവയുടെ രണ്ടു ലക്ഷം വരെയുള്ള വായ്‍പാ പലിശയില്‍ നാല് ശതമാനം സർക്കാർ വഹിക്കുമെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു

Read More

കോഴിക്കോട് ജില്ലയിൽ ഇന്ന് 2426 പേര്‍ക്ക് കോവിഡ് ; രോഗമുക്തി 1772, ടി.പി.ആര്‍ 18.54%

  കോഴിക്കോട്: ജില്ലയില്‍ ഇന്ന് 2426 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.16 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2396 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്തുനിന്നും വന്ന ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 10 പേര്‍ക്കും 3 ആരോഗ്യ പ്രവര്‍ത്തകര്ക്കും രോഗം സ്ഥിരീകരിച്ചു. 13341 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1772 പേര്‍ കൂടി രോഗമുക്തി നേടി. 18.54 ശതമാനമാണ്…

Read More

എർത്ത് കമ്പിയിൽ നിന്ന് ഷോക്കേറ്റ് തിരുവല്ലത്ത് അമ്മയും മകളും മരിച്ചു

തിരുവനന്തപുരം തിരുവല്ലത്ത് എർത്ത് കമ്പിയിൽ നിന്നും ഷോക്കേറ്റ് അമ്മയും മകളും മരിച്ചു. മടതുനടയിൽ ഹെനാ മോഹൻ(50), മകൾ നീതുമോഹൻ(28) എന്നിവരാണ് മരിച്ചത്. തിരുവല്ലം നെല്ലിയോട്ടെ വാടക വീട്ടിലാണ് അപകടമുണ്ടായത്. എർത്തി കമ്പിക്ക് സമീപത്ത് നിന്ന് കളിക്കുകയായിരുന്ന നീതുവിന്റെ കുഞ്ഞിനാണ് ആദ്യം ഷോക്കേറ്റത്. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് നീതുവിനും ഹെനക്കും ഷോക്കേറ്റത്. പൊള്ളലേറ്റ കുട്ടി ചികിത്സയിലാണ്.

Read More