തിരുവനന്തപുരം തിരുവല്ലത്ത് എർത്ത് കമ്പിയിൽ നിന്നും ഷോക്കേറ്റ് അമ്മയും മകളും മരിച്ചു. മടതുനടയിൽ ഹെനാ മോഹൻ(50), മകൾ നീതുമോഹൻ(28) എന്നിവരാണ് മരിച്ചത്.
തിരുവല്ലം നെല്ലിയോട്ടെ വാടക വീട്ടിലാണ് അപകടമുണ്ടായത്. എർത്തി കമ്പിക്ക് സമീപത്ത് നിന്ന് കളിക്കുകയായിരുന്ന നീതുവിന്റെ കുഞ്ഞിനാണ് ആദ്യം ഷോക്കേറ്റത്. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് നീതുവിനും ഹെനക്കും ഷോക്കേറ്റത്. പൊള്ളലേറ്റ കുട്ടി ചികിത്സയിലാണ്.