ജമ്മു കാശ്മീരിൽ ഭീകരാക്രമണം നടത്താനുള്ള പാക് തീവ്രവാദികളുടെ പദ്ധതി സൈന്യം തകർത്തു. ശ്രീനഗർ ജമ്മു ദേശീയപാതയിൽ 15 മണിക്കൂർ നീണ്ടുനിന്ന വെടിവെപ്പിന് ശേഷം ഒരു പാക് തീവ്രവാദിയെ സൈന്യം വധിച്ചു
ഏറ്റുമുട്ടൽ നടന്ന പ്രദേശത്ത് നിന്ന് റോക്കറ്റ് ലോഞ്ചർ അടക്കം വൻ ആയുധശേഖരം കണ്ടെത്തിയതായും പോലീസ് അറിയിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ആക്രമണത്തിൽ രണ്ട് സ്വദേശികൾക്കും നാല് സുരക്ഷാ ഉദ്യോഗസ്ഥർക്കും പരുക്കേറ്റിട്ടുണ്ട്