കാശ്മീരിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ സൈന്യം വധിച്ചു

ജമ്മു കാശ്മീരിലെ ത്രാലിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. ത്രാൽ അവന്തിപ്പോരയിലെ മഗാമ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം

 

ഭീകരരിൽ നിന്ന് ആയുധങ്ങളും വെടിയുണ്ടകളും കണ്ടെടുത്തു. സൈന്യവും ജമ്മു കാശ്മീർ പോലീസും സംയുക്തമായാണ് ഏറ്റുമുട്ടലിൽ പങ്കെടുത്തത്.