ജമ്മു കാശ്മീരിലെ കുൽഗാമിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കുൽഗാമിലെ ചിൽമ്മാറിലാണ് ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ സൈന്യം വധിച്ചു. രാവിലെ നിയന്ത്രണ രേഖയിൽ ദാദൽ, രജൗറി എന്നിവിടങ്ങളിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ചിൽമ്മാറിലും ഏറ്റുമുട്ടൽ നടന്നത്.
രാവിലെ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ജവാൻമാർക്ക് പരുക്കേറ്റിരുന്നു. പ്രദേശത്ത് സൈന്യം തെരച്ചിൽ നടത്തുകയാണ്. കഴിഞ്ഞ ദിവസം ജമ്മു വിമാനത്താവളത്തിന് നേർക്ക് ഡ്രോൺ ഉപയോഗിച്ചുള്ള ബോംബാക്രമണം നടന്നിരുന്നു. ആക്രമണത്തിന് പിന്നിൽ ലഷ്‌കർ ഭീകരരാണെന്ന നിഗമനത്തിലാണ് പോലീസ്