തിരുവനന്തപുരത്ത് വളര്‍ത്തു നായയെ തല്ലിക്കൊന്ന് കെട്ടിത്തൂക്കി
തിരുവനന്തപുരത്ത് നായയെ ക്രൂരമായി കൊലപ്പെടുത്തി. മൂന്ന് പേർ ചേർന്ന് നായയെ തല്ലിക്കൊന്ന് ചൂണ്ട കൊളുത്തിൽ കെട്ടി തൂക്കുകയായിരുന്നു. തിരുവനന്തപുരം അടിമലത്തുറയിലാണ് സംഭവം. തിരുവനന്തപുരത്തുള്ള അടിമലത്തുറയിൽ ക്രിസ്തുരാജ് വളർത്തുന്ന ലാബ്രഡോർ ഇനത്തിൽപെട്ട നായയെയാണ് നാട്ടുകാരായ മൂന്നുപേർ ചേർന്നു ക്രൂരമായി തല്ലിക്കൊന്നു ചൂണ്ടകൊളുത്തിൽ കെട്ടിത്തൂക്കിയത്.