ലോകത്തെ ഏറ്റവും ഉയർന്ന താപനില കുവൈത്തിൽ രേഖപ്പെടുത്തി 

 

കുവൈത്ത് സിറ്റി: ഈ വർഷം ലോകത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് കുവൈത്തിൽ. ഉയർന്ന താപനിലയുള്ള 15 രാജ്യങ്ങളുടെ പട്ടികയിലാണ് കുവൈത്തിന് ഒന്നാം സ്ഥാനം. 53.2 ഡിഗ്രി സെൽഷ്യസ് ചൂടാണ് കുവൈത്തിലെ നുവൈസിബ് പ്രദേശത്ത് രേഖപ്പെടുത്തിയത്.

അന്താരാഷ്ട്ര വെബ്‌സൈറ്റ് എൽഡറോടോവത്താണ് ഏറ്റവും വലിയ ചൂടുള്ള 15 രാജ്യങ്ങളുടെ പട്ടിക തയാറാക്കിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ 50 ഡിഗ്രിക്ക് മുകളിലാണ് ചൂട്. താപനില കൂടിയ സാഹചര്യത്തിൽ പുറത്തിറങ്ങുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. യു.എ.ഇയിൽ ഈ സീസണിൽ രേഖപ്പെടുത്തിയ ഉയർന്ന താപനില 51.8 ഡിഗ്രി സെൽഷ്യസാണ്.