ആലപ്പുഴയില്‍ ഇന്ന് താപനില ഉയരാന്‍ സാധ്യതയെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.
ദിനാന്തരീക്ഷ താപനില രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനാണ് സാധ്യത. ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളെ സംബന്ധിച്ച് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. പതിനൊന്ന് മുതല്‍ മൂന്ന് മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. നിര്‍ജലീകരണം തടയാന്‍ പരമാവധി വെള്ളം കുടിക്കണമെന്നും നിര്‍ദ്ദേശമുണ്ട്