നിയമസഭ തെരഞ്ഞെടുപ്പ്;ജില്ലാ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാര്‍

കൽപ്പറ്റ:തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ അന്തര്‍ സംസ്ഥാന അന്തര്‍ ജില്ലാ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാര്‍ പറഞ്ഞു. അനധികൃതമായി പണം, സ്വര്‍ണം, മദ്യം, മയക്കുമരുന്ന് കടത്തുകള്‍ നിരീക്ഷിക്കും. എട്ട് അന്തര്‍ സംസ്ഥാന അതിര്‍ത്തികളിലും മൂന്ന് ജില്ലാ അതിര്‍ത്തികളിലും പരിശോധന ശക്തമാക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള പൊതുപരിപാടികള്‍, റാലികള്‍, മൈക്ക് ഉപയോഗിച്ചുള്ള പ്രചാരണം എന്നിവയ്ക്ക് പൊലീസിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. പൊതുപരിപാടിക്ക് പരമാവധി 200 പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ. വാഹന പ്രചാരണ ജാഥയില്‍ അഞ്ചില്‍ കൂടുതല്‍ വാഹനങ്ങള്‍ പാടില്ല. രണ്ട് വാഹന ജാഥകള്‍ തമ്മില്‍ അര മണിക്കൂര്‍ ഇടവേള വേണം.