കൽപ്പറ്റ:പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വയനാട്ടില്‍ റിസോര്‍ട്ട്, ഹോംസ്റ്റേ, ഹോട്ടലുകൾ കേന്ദ്രീകരിച്ച് പൊലീസ് കര്‍ശന പരിശോധന ഏർപ്പെടുത്തി.പുതുവത്സരാഘോഷങ്ങള്‍ക്ക് ലഹരി ഉപയോഗിക്കുന്നുണ്ടോ എന്നാണ് പ്രധാനമായും പൊലീസ് അന്വേഷിച്ചു വരുന്നത്. റിസോര്‍ട്ടുകള്‍ക്ക് നേരത്തെ തന്നെ നോട്ടീസ് നല്‍കി ഇക്കാര്യങ്ങള്‍ അറിയിച്ചതായി ജില്ലാ പൊലീസ് മേധാവി ജി. പൂങ്കുഴലി അറിയിച്ചു. വാഗമണ്‍ നിശാപാര്‍ട്ടിയിൽ ലഹരിമരുന്ന് പിടിച്ചതിന്റെ പശ്ചാത്തലത്തിലാണ് പുതുവത്സരാഘോഷത്തിന് മുന്നോടിയായി വയനാട്ടിലും പൊലീസ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്. എല്ലാ റിസോര്‍ട്ടുകള്‍ക്കും ഇതിനോടകം നോട്ടീസ് നല്‍കി കഴിഞ്ഞു. പുതുവത്സരാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന പരിപാടികള്‍ മുന്‍കൂട്ടി പൊലീസിനെ അറിയിക്കണമെന്നും അറിയിച്ചിട്ടുണ്ട്. ഇന്ന് മുതല്‍ ജില്ലയുടെ അതിര്‍ത്തികളിലും പരിശോധന കര്‍ശനമാക്കാനാണ് തീരുമാനം.