കോൺഗ്രസ്സ് സേവാദൾ ജന്മദിനം ആഘോഷിച്ചു

കൽപ്പറ്റ:കോൺഗ്രസ്സ് സേവാദൾ വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് സേവാദളിൻ്റെ ജന്മവാർഷികം സമുചിതമായി ആഘോഷിച്ചു.. സേവാദൾ ജില്ലാ പ്രസിഡണ്ട് അനിൽ എസ് നായർ പതാക ഉയർത്തി. KPCC സെക്രട്ടറി.എം.എസ് വിശ്വനാഥൻ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു: DCC ട്രഷറർ എൻ.എം.വിജയൻ മുഖ്യപ്രഭാഷണം നടത്തി. സേവാദൾ ജില്ലാ ജന:സെക്രട്ടറി വി.എംജയ്സൺ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് സക്കറിയ മണ്ണിൽ, സാദിഖ്ചുണ്ടേൽ. അതുൽ തോമസ്. എ ആദിനാഥ്,മഹിളാ സേവാദൾ പ്രസിഡണ്ട് കെ.ജി.വിലാസിനി.രമാഹരിഹരൻ, ഷീനിലാ ഉണ്ണീ കൃഷ്ണൻ ‘ മിനി ദേവസൃ തുടങ്ങിയവർ സംസാരിച്ചു…..

Read More

ഭാര്യയുടെ സത്യപ്രതിജ്ഞക്ക് പോയ വനംവകുപ്പ് ജീവനക്കാരനെ മുങ്ങിമരിച്ചതായി കണ്ടെത്തി

തൊടുപുഴ: ഭാര്യയുടെ സത്യപ്രതിജ്ഞക്ക് പോയ വനംവകുപ്പ് ജീവനക്കാരനെ ജലാശയത്തില്‍ മരിച്ചതായി കണ്ടെത്തി. കുമരകംമെട്ട് കൊല്ലപ്പള്ളില്‍ വീട്ടില്‍ അനില്‍ കുമാര്‍( 45) ന്റെ മൃതദേഹം ഉപ്പുതറ വളകോട് ജലാശയത്തില്‍ ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. ഭാര്യ വിജി അനില്‍കുമാര്‍ പാമ്പാടുംപാറ ഗ്രാമ പഞ്ചായത്തിലെ 7ാം വാര്‍ഡ് മെമ്പര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന്റെ സത്യപ്രതിജ്ഞയില്‍ പങ്കെടുത്ത ശേഷം ജോലിസ്ഥലത്തേക്ക് പോയതായിരുന്നു അനില്‍കുമാര്‍.

Read More

എൽസി പൗലോസ് സുൽത്താൻ ബത്തേരി നഗരസഭാ വൈസ് ചെയർപേഴ്സൺ

എൽസി പൗലോസ്                        സുൽത്താൻ ബത്തേരി നഗരസഭാ വൈസ് ചെയർപേഴ്സൺ .ഇന്ന് ഉച്ചക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പിലാണ് എൽ.ഡി.എഫിലെ എൽസി വിജയിച്ചത്.

Read More

തമിഴ് നടന്‍ ആര്യയ്ക്ക് ഷൂട്ടിങ്ങിനിടെ പരിക്കേറ്റു

തമിഴ് നടന്‍ ആര്യയ്ക്ക് ഷൂട്ടിങ്ങിനിടെ പരിക്കേറ്റ. എനിമി എന്ന പുതിയ സിനിമയിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് നടന് പരിക്കേറ്റത്. നടന്‍ വിശാലും ആ രം​ഗത്തില്‍ ആര്യയ്ക്കൊപ്പം അഭിനയിച്ചിരുന്നു. ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ് ആര്യ രം​ഗത്തില്‍ അഭിനയിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരം ചികിത്സയ്ക്ക് ശേഷം സെറ്റില്‍ തിരിച്ചെത്തിയെന്നാണ് വിവരം. ചെന്നൈയിലെ ഇവിപി ഫിലിം സിറ്റിയില്‍ വച്ചാണ് ചിത്രീകരണം നടക്കുന്നത്.

Read More

ന്യുമോണിയ വാക്‌സിന്‍ പുറത്തിറക്കി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ

രാജ്യത്തെ ആദ്യ തദ്ദേശീയ ന്യുമോണിയ വാക്‌സിന്‍ പുറത്തിറക്കി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്. ന്യുമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ എന്ന പേരിലാണ് ന്യുമോണിയ വാക്‌സിന്‍ പുറത്തിറങ്ങുക. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ധന്റെ സാന്നിദ്ധ്യത്തില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനാവാലയാണ് വാക്‌സിന്‍ പുറത്തിറക്കിയത്. ഇന്ത്യയിലെ ആദ്യത്തെ ന്യുമോണിയ വാക്‌സിനാണിതെന്നും കുട്ടികളെ രോഗത്തില്‍ നിന്നും സംരക്ഷിക്കാന്‍ വാക്‌സിന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ന്യമോണിയ വാക്‌സിനാണിതെന്നും പൂനാവാല അവകാശപ്പെട്ടു.രാജ്യത്തിന് ഇത് സുപ്രധാന നിമിഷമാണെന്നായിരുന്നു കേന്ദ്ര…

Read More

സ്പാനിഷ് മധ്യനിര താരം യുവാന്‍ദെ ദിയോസ് ലോപ്പസ് ഇനി കേരള ബ്ലാസ്റ്റേഴ്‌സിനായി കളിക്കും

സ്പാനിഷ് മധ്യനിര താരം യുവാന്‍ദെ ദിയോസ് ലോപ്പസ് ഇനി കേരള ബ്ലാസ്റ്റേഴ്‌സിനായി കളിക്കും . 34കാരനായ താരം, കണങ്കാലിന് പരിക്കേറ്റ് ഈ സീസണില്‍ നിന്ന് ഒഴിവായ കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ സെര്‍ജിയോ സിഡോഞ്ചയ്ക്ക് പകരക്കാരനാവും. സ്‌പെയിനിലെ അലികാന്റെയില്‍ ജനിച്ച യുവാന്‍ദെ 19ാം വയസില്‍ റിയല്‍ ബെറ്റിസ് റിസര്‍വ് സ്‌ക്വാഡിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതിന് മുമ്പ് ക്ലബ്ബിന്റെ അക്കാദമിയുടെ ഭാഗമായിരുന്നു. ആ സീസണിലെ ഒരു ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായ താരം തന്റെ ആദ്യ ടീം അരങ്ങേറ്റം കുറിച്ചെങ്കിലും…

Read More

വുഹാനിലെ കൊവിഡ് വ്യാപനം റിപോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകയെ ജയിലില്‍ അടച്ച് ചൈന

ബെയ്ജിങ്: വുഹാനില്‍ കൊവിഡ് പൊട്ടിപ്പുറപ്പെട്ടത് തല്‍സമയം ജനങ്ങളിലെത്തിച്ച മാധ്യമപ്രവര്‍ത്തകയെ ചൈനീസ് ഭരണകൂടം ജയിലില്‍ അടച്ചു. സിറ്റിസണ്‍ ജേണലിസ്റ്റ് ശാങ് ശാനെയാണ് നാലുവര്‍ഷം ജയിലിലടയ്ക്കാന്‍ കോടതി ഉത്തരവിട്ടത്. മനപ്പൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു, പ്രകോപനകരമായ രീതിയില്‍ വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്തു തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയത്. വുഹാന്‍ നഗരത്തില്‍ കൊവിഡ് ലോക്ക് ഡൗണ്‍ സമയത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ റിപോര്‍ട്ട് ചെയ്ത 37 കാരിയായ ശാങ് സാന്‍ കുറ്റക്കാരിയാണെന്ന് തിങ്കളാഴ്ച രാവിലെ ഷാങ്ഹായ് പുഡോങ് ന്യൂ ഏരിയ പീപ്പിള്‍സ് കോടതിയാണ് കണ്ടെത്തിയത്….

Read More

വിരാട് കോഹ്‌ലി പതിറ്റാണ്ടിലെ ക്രിക്കറ്റര്‍

മെല്‍ബണ്‍: പതിറ്റാണ്ടിലെ ഏറ്റവും മികച്ച ക്രിക്കറ്റര്‍ക്കുള്ള ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ട്രോഫി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലിക്ക്. പതിറ്റാണ്ടിലെ തന്നെ ഏറ്റവും മികച്ച ഏകദിന താരത്തിനുള്ള പുരസ്‌കാരവും കോഹ്‌ലി സ്വന്തമാക്കി. മികച്ച ടെസ്റ്റ് താരത്തിനുള്ള പുരസ്‌കാരം ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് നേടി. ട്വന്റി-20യിലെ ഏറ്റവും മികച്ച താരം അഫ്ഗാനിസ്ഥാന്റെ സ്പിന്‍ താരം റാഷിദ് ഖാനാണ്. കഴിഞ്ഞ 10 വര്‍ഷത്തെ പ്രകടനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്.

Read More

വയനാട്  ജില്ലയില്‍ 160 പേര്‍ക്ക് കൂടി കോവിഡ്:എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് 160 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 72 പേര്‍ രോഗമുക്തി നേടി. 7 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 16283 ആയി. 13679 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 100 മരണം. നിലവില്‍ 2504 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1756 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചവര്‍ എടവക സ്വദേശികളായ 81…

Read More

സംസ്ഥാനത്ത് ഇന്ന് 3047 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3047 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 504, കോഴിക്കോട് 399, എറണാകുളം 340, തൃശൂര്‍ 294, കോട്ടയം 241, പാലക്കാട് 209, ആലപ്പുഴ 188, തിരുവനന്തപുരം 188, കൊല്ലം 174, വയനാട് 160, ഇടുക്കി 119, കണ്ണൂര്‍ 103, പത്തനംതിട്ട 91, കാസര്‍ഗോഡ് 37 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,869 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.27 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More