തമിഴ് നടന്‍ ആര്യയ്ക്ക് ഷൂട്ടിങ്ങിനിടെ പരിക്കേറ്റ. എനിമി എന്ന പുതിയ സിനിമയിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് നടന് പരിക്കേറ്റത്. നടന്‍ വിശാലും ആ രംഗത്തില്‍ ആര്യയ്ക്കൊപ്പം അഭിനയിച്ചിരുന്നു.
ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ് ആര്യ രംഗത്തില്‍ അഭിനയിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരം ചികിത്സയ്ക്ക് ശേഷം സെറ്റില്‍ തിരിച്ചെത്തിയെന്നാണ് വിവരം. ചെന്നൈയിലെ ഇവിപി ഫിലിം സിറ്റിയില്‍ വച്ചാണ് ചിത്രീകരണം നടക്കുന്നത്.