സിനിമാ ഷൂട്ടിനിടെ നടന്‍ ടൊവിനോ തോമസിന് പരിക്ക്; ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍

കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ടൊവിനോ തോമസിന് പരിക്കേറ്റു. വയറിന് ചവിട്ടേറ്റ താരം പരിക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

 

‘കള’ എന്ന സിനിമയിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് രണ്ട് ദിവസം മുന്‍പ് പിറവത്തെ സെറ്റില്‍ വച്ച് ടൊവിനോക്ക് പരിക്കേറ്റത്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ വയറിന് ചവിട്ടേറ്റതാണ് പരിക്കിന് കാരണമെന്നാണ് സൂചന. കടുത്ത വയറുവേദനയെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തിന് പരിശോധനയില്‍ ആന്തരിക രക്തസ്രാവം കണ്ടെത്തിയിനെ തുടര്‍ന്നാണ് ഐ.സിയുവില്‍ നിരീക്ഷണത്തിലാക്കിയത്.

രോഹിത് ബി.എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കള. യദു പുഷ്പാകരനും രോഹിതും ചേര്‍ന്ന് രചന നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.