പാരിസ്: പരിക്കിനെ തുടര്‍ന്ന് മുന്‍ ചാംപ്യന്‍ സെറീനാ വില്ല്യംസ് ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്‍മാറി. ഇന്ന് രണ്ടാം റൗണ്ട് പോരാട്ടത്തിന് ഇറങ്ങുന്നതിന് തൊട്ട് മുന്നെയാണ് താരം പിന്‍മാറ്റം പ്രഖ്യാപിച്ചത്. കണങ്കാലിന് മുന്‍വശത്ത് വേദന ഉണ്ടായതിനെ തുടര്‍ന്നാണ് താരം പിന്‍മാറിയത്. ഇക്കഴിഞ്ഞ യു എസ് ഓപ്പണ്‍ ടൂര്‍ണ്ണമെന്റിനിടെയും താരത്തെ ഈ വേദന അലട്ടിയിരുന്നു. തനിക്ക് നടക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെന്നും ഈ വര്‍ഷം മറ്റൊരു ടൂര്‍ണ്ണമെന്റില്‍ കളിക്കാന്‍ കഴിയുമോ എന്നറിയില്ലെന്നും സെറീനാ അറിയിച്ചു. യു എസ് ഓപ്പണ്ണില്‍ വിക്ടോറിയാ അസരന്‍ങ്കയോട് തോറ്റ് സെറീന പുറത്തായിരുന്നു. ഈ സമയത്തും താരത്തെ പരിക്ക് അലട്ടിയിരുന്നു. മൂന്ന് തവണ ഫ്രഞ്ച് ഓപ്പണ്‍ സ്വന്തമാക്കിയ അമേരിക്കന്‍ താരമാണ് സെറീന. നിലവില്‍ ലോക റാങ്കിങില്‍ ഒമ്പതാം സ്ഥാനത്താണ്.
The Best Online Portal in Malayalam