ന്യൂഡെല്‍ഹി: കോവിഡിനെ തുടര്‍ന്ന് രാജ്യത്ത് സര്‍വ്വീസ് നടത്തുന്ന വിമാനങ്ങളില്‍ ഭക്ഷണം വിതരണം ചെയ്യാന്‍ ഉണ്ടായിരുന്ന വിലക്ക് പിന്‍വലിച്ചു. ഭക്ഷണവും പാനീയങ്ങളും വിതരണം ചെയ്യാന്‍ വിമാനക്കമ്പനികള്‍ക്ക് ഡിജിസിഎ അനുമതി നല്‍കി. വിമാനയാത്രികര്‍ക്ക് നല്‍കിയിരുന്ന ഭക്ഷണ പാനീയങ്ങള്‍ കോവിഡ് പടരുന്ന സാഹചര്യത്തില്‍ നേരത്തെ ഡിജിസിഎ വിലക്കിയിരുന്നു. ഈ വിലക്കാണ് ഇപ്പോള്‍ ഡിജിസിഎ പിന്‍വലിച്ചത്.
ആഭ്യന്തര വിമാന സര്‍വീസുകളില്‍ പായ്ക്ക് ചെയ്ത ഭക്ഷണവും ലഘു പാനീയവും നല്‍കാം എന്നാണ് ഡിജിസിഎ വ്യക്തമാക്കുന്നത്. അന്തരാഷ്ട്ര വിമാനങ്ങളില്‍ ചൂടുള്ള ഭക്ഷണവും നല്‍കാം. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മാസ്‌ക് ധരിക്കാതെ സഞ്ചരിക്കാന്‍ എത്തുന്ന യാത്രക്കാരെ തുടര്‍ന്നുള്ള യാത്രകളില്‍ നിന്നും വിലക്കണമെന്നും ഡിജിസിഎ ആവശ്യപ്പെട്ടു.