ആരാധനാലയങ്ങളില്‍ ഒരു സമയം പരമാവധി 20 പേർ

ആരാധനാലയങ്ങളില്‍ ഒരു സമയം പരമാവധി 20 പേരെ അനുവദിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. സാധാരണഘട്ടങ്ങളിലാണ് എല്ലാ ആരാധനാലയങ്ങളിലും പരമാവധി 20 പേരെ അനുവദിക്കുക. ഹിന്ദു ആരാധനാലയങ്ങളില്‍ വിശേഷ പൂജ, പ്രത്യേക ചടങ്ങുകള്‍ എന്നിവ നടക്കുമ്പോള്‍ അതത് ആരാധനാലയങ്ങളുടെ സൗകര്യത്തിന്‍റെ അടിസ്ഥാനത്തില്‍ 40 പേരെ വരെ അനുദിക്കും. മുസ്ലിം പള്ളികളിലെ വെളളിയാഴ്ച പ്രാര്‍ത്ഥനയ്ക്കും ക്രിസ്ത്യന്‍ പള്ളികളിലെ ഞായറാഴ്ച കുര്‍ബാനയ്ക്കും അതത് സ്ഥലത്തെ സൗകര്യത്തിനനുസരിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 40 പേരെ വരെ…

Read More

സുൽത്താൻ ബത്തേരിയിൽ എസ് എഫ് ഐ – യൂത്ത് കോൺഗ്രസ് സംഘർഷം; 9 പേർക്ക്  പരിക്ക്

സുൽത്താൻ ബത്തേരിയിൽ ബത്തേരിയിൽ എസ് എഫ് ഐ യൂത്ത് കോൺഗ്രസ് സംഘർഷം നിരവധി പേർക്ക് പരിക്ക് സുൽത്താൻ ബത്തേരിയിൽ എസ് എഫ് ഐ യൂത്ത് കോൺഗ്രസ് സംഘർഷം. വൈകീട്ട് സെൻ്റ് മേരീസ് കോളേജ് പരിസരത്തും അതിനേ തുടർന്ന് ചുങ്കത്തുമാണ് സംഘർഷമുണ്ടായത്.ഇരു വിഭാഗത്തിൽ നിന്നുമായി പരിക്കേറ്റവരെ വിവിധ ആസ്പത്രികളിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ വർഷത്തെ കോളേജ് ഇലക്ഷനുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തർക്കങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത്. യൂത്ത് കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി എം കെ ഇന്ദ്രജിത്ത്, കെഎസ്‌യു ജില്ലാ പ്രസിഡന്റ് അമൽ ജോയി,കെഎസ്‌യു…

Read More

മന്ത്രി കെ ടി ജലീലിന് കൊവിഡ് സ്ഥിരീകരിച്ചു

മന്ത്രി കെ ടി ജലീലിന് കൊവിഡ് സ്ഥിരീകരിച്ചു. വീട്ടില്‍ സ്വയം നിരീക്ഷണത്തിലാണ് മന്ത്രി. മന്ത്രി എം.എം മണിക്കും ഇന്ന് കൊവിഡ‍് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടുകൂടിയാണ് മന്ത്രിയുടെ കൊവിഡ് പരിശോധനഫലം പുറത്തുവന്നത്. ഫലം പോസിറ്റീവായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. അദ്ദേഹത്തിനൊപ്പമുള്ള പേഴ്സണല്‍ സ്റ്റാഫിനോട് ക്വാറന്‍റൈനില്‍ പോകാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാത്രമല്ല അദ്ദേഹത്തോട് ഇടപഴകിയവരോടും നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ സംസ്ഥാന മന്ത്രിസഭയിലെ നാലാമത്തെ മന്ത്രിക്കാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്….

Read More

വയനാട് കലക്ടറേറ്റിലെ മൂന്ന് സെക്ഷനുകള്‍ അടച്ചു

സിവില്‍ സ്റ്റേഷനിലെ ദുരന്ത നിവാരണ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ബാംഗ്ലൂരില്‍ പോയി വന്ന ഒരു ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി കലക്ടറേറ്റിലെ ദുരന്ത നിവാരണം,എ,എം എന്നീ സെക്ഷനുകള്‍ താത്ക്കാലികമായി അടച്ചു. ഈ സെക്ഷനുകളിലെ മുഴുവന്‍ ജീവനക്കാരെയും നാളെ(08.10.20) ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കും.പൊതുജനങ്ങള്‍ വളരെ അത്യാവശ്യത്തിനല്ലാതെ കലക്ടറേറ്റിലേക്ക് വരരുതെന്നും പരാതികളും ഹരജികളും അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ഓണ്‍ലൈനായോ താലൂക്ക്- വില്ലേജ് ഓഫീസുകളിലോ നല്‍കണമെന്നും ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അഭ്യര്‍ഥിച്ചു. ഈ സാഹചര്യത്തില്‍ അനാവശ്യ…

Read More

സംസ്ഥനത്ത് 24 മണിക്കൂറിനിടെ പരിശോധിച്ചത് 73,816 സാമ്പിളുകൾ; 98 ആരോഗ്യ പ്രവർത്തകർക്കും കോവിഡ്

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 73,816 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 33,40,242 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,10,648 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.   98 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 20, എറണാകുളം…

Read More

രോഗമുക്തിയിലും റെക്കോർഡ്; ഇന്ന് കൊവിഡ് മുക്തരായത് 6161 പേർ, ഇനി ചികിത്സയിൽ 92,161 പേർ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6161 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 820, കൊല്ലം 346, പത്തനംതിട്ട 222, ആലപ്പുഴ 393, കോട്ടയം 453, ഇടുക്കി 89, എറണാകുളം 385, തൃശൂർ 320, പാലക്കാട് 337, മലപ്പുറം 743, കോഴിക്കോട് 589, വയനാട് 103, കണ്ണൂർ 1188, കാസർഗോഡ് 173 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 92,161 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,60,253 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി….

Read More

സംസ്ഥാനത്ത് പുതുതായി 14 ഹോട്ട് സ്‌പോട്ടുകൾ; 12 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് പുതുതായി 14 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ ചെറുകോൽ (1), പത്തനംതിട്ട മുൻസിപ്പാലിറ്റി (22, 23), കുളനട (സബ് വാർഡ് 10), ആലപ്പുഴ ജില്ലയിലെ എടത്വ (സബ് വാർഡ് 9), കോടംതുരത്ത് (5), തൃശൂർ ജില്ലയിലെ എരുമപ്പെട്ടി (13), വെങ്കിടാങ് (7, 15), തിരുവനന്തപുരം ജില്ലയിലെ ഒറ്റൂർ (1), വെങ്ങാനൂർ (16), കോട്ടയം ജില്ലയിലെ കുറുവിലങ്ങാട് (1), എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം (സബ് വാർഡ് 14), പാലക്കാട് ജില്ലയിലെ കരിമ്പുഴ (13), കാസർഗോഡ് ജില്ലയിലെ…

Read More

ശബരിമല തീര്‍ത്ഥാടനം; ഡോക്ടര്‍മാരെയും ജീവനക്കാരേയും വിട്ടുനൽകില്ലെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ശബരിമല മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച്‌ കോവിഡ് മാനദണ്ഡങ്ങളോടുകൂടി ഭക്തരെ പ്രവേശിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. ഇതിനു മുന്നോടിയായാണ് ട്രയല്‍ നടത്തണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിര്‍ദ്ദേശിച്ചത്. ഭക്തരുടെ എണ്ണം പരിമിതപ്പെടുത്തിയാണ് ദര്‍ശനം അനുവദിക്കുന്നതെങ്കിലും ഇതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്താന്‍ ട്രയല്‍ വേണമെന്നാണ് ബോര്‍ഡിന്റെ ആവശ്യം. എന്നാല്‍ സംസ്ഥാനത്ത് കോവിഡ് വ്യാപനംഅതിരൂക്ഷമായ സാഹചര്യത്തില്‍ ഡോക്ടര്‍മാരെയും ആരോഗ്യ വകുപ്പ് ജീവനക്കാരേയും ഇപ്പോള്‍ വിട്ടുനല്‍കാനാവില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട് വ്യക്തമാക്കി. നിലയ്ക്കലും പമ്പയിലും ആന്റിജന്‍ ടെസ്റ്റ് നടത്തുന്നതിനും ശബരിമല സന്നിധാനത്ത് ക്യൂ ക്രമീകരണവും ഏര്‍പ്പെടുത്താന്‍…

Read More

വി കെ ശശികലയുടെ 2000 കോടി രൂപയുടെ ആസ്തികൾ ആദായ നികുതി വകുപ്പ് മരവിപ്പിച്ചു

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ സുഹൃത്ത് വി കെ ശശികലയുടെ 2000 കോടി രൂപയുടെ സ്വത്തുവകകൾ ആദായ നികുതി വകുപ്പ് മരവിപ്പിച്ചു. ബിനാമി നിരോധന നിയമപ്രകാരമാണ് നടപടി.   300 കോടിയുടെ ഭൂസ്വത്തുക്കളും മരവിപ്പിച്ച ആസ്തികളിൽ ഉൾപ്പെടുന്നു. സിരുതാവൂർ, കോടനാട് എന്നീ പ്രദേശങ്ങളിലാണ് വസ്തുവകകൾ സ്ഥിതി ചെയ്യുന്നത്. ശശികലയുടെ ബന്ധുക്കളുടെ പേരിലാണ് സ്വത്തുക്കളുള്ളത്.    

Read More

നാല് ജില്ലകളിൽ ആയിരത്തിലധികം രോഗികൾ; കോഴിക്കോട് ജില്ലയിൽ സ്ഥിതി അതീവ രൂക്ഷം

സംസ്ഥാനത്ത് കൊവിഡ് പ്രതിദിന വർധനവിൽ റെക്കോർഡ് ഉയർച്ചയാണുണ്ടായിരിക്കുന്നത്. ഇതാദ്യമായി പതിനായിരത്തിലധികം പേർക്ക് ഒരു ദിവസം കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 10,606 പേർക്കാണ് കൊവിഡ് ബാധ. നാല് ജില്ലകളിൽ ആയിരത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്തത്.   കോഴിക്കോട് 1576, മലപ്പുറം 1350, എറണാകുളം 1201, തിരുവനന്തപുരം 1182, തൃശൂർ 948, കൊല്ലം 852, ആലപ്പുഴ 672, പാലക്കാട് 650, കണ്ണൂർ 602, കോട്ടയം 490, കാസർഗോഡ് 432,…

Read More