മന്ത്രി കെ ടി ജലീലിന് കൊവിഡ് സ്ഥിരീകരിച്ചു. വീട്ടില്‍ സ്വയം നിരീക്ഷണത്തിലാണ് മന്ത്രി. മന്ത്രി എം.എം മണിക്കും ഇന്ന് കൊവിഡ‍് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടുകൂടിയാണ് മന്ത്രിയുടെ കൊവിഡ് പരിശോധനഫലം പുറത്തുവന്നത്. ഫലം പോസിറ്റീവായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. അദ്ദേഹത്തിനൊപ്പമുള്ള പേഴ്സണല്‍ സ്റ്റാഫിനോട് ക്വാറന്‍റൈനില്‍ പോകാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാത്രമല്ല അദ്ദേഹത്തോട് ഇടപഴകിയവരോടും നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ സംസ്ഥാന മന്ത്രിസഭയിലെ നാലാമത്തെ മന്ത്രിക്കാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. നേരത്തെ മന്ത്രി തോമസ് ഐസക്കിനും, വി.എസ് സുനില്‍കുമാറിനും, ഇ.പി ജയരാജനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
The Best Online Portal in Malayalam