പോലീസ് സേനാംഗങ്ങൾക്കുള്ള കൊവഡ് 19 ആൻ്റിബോഡി ടെസ്റ്റിന് വയനാട് ജില്ലയിൽ തുടക്കമായി

പോലീസ് സേനാംഗങ്ങൾക്കുള്ള കൊവഡ് 19 ആൻ്റിബോഡി ടെസ്റ്റിന് വയനാട് ജില്ലയിൽ തുടക്കമായി.മാനന്തവാടി പോലീസ് സ്റ്റേഷനിൽ അഡീഷണൽ പോലീസ് മേധാവി വി.ഡി.വിജയൻ ആൻ്റിബോഡി ടെസ്റ്റ് നടത്തി ഉദ്ഘാടനം ചെയ്തു. നാളെയും മറ്റന്നാളുമായി ബത്തേരി കൽപ്പറ്റ എന്നിവിടങ്ങളിലും ടെസ്റ്റ് നടക്കും

എറണാകുളം പോലീസ് ഹൗസിംഗ് സഹകരണ സംഘത്തിന്റെയും,സ്റ്റേറ്റ് പോലീസ് വെൽഫയർ ബ്യൂറോയുടേയും സംയുക്താഭിമുഖ്യത്തിലാണ്
ജില്ലയിലെ മുഴുവൻ  പോലീസ് സോനാംഗങ്ങൾക്കുമുള്ള കോവിഡ് 19 ആൻറി ബോഡി ടെസ്റ്റിന് ജില്ലയിൽ തുടക്കമായത്. വരും ദിവസങ്ങളിൽ ബത്തേരി, കൽപ്പറ്റ ഭാഗത്തുള്ള പോലീസുകാർക്ക് ടെസ്റ്റ് നടത്തും.പിന്നീട് അടിയന്തിര സാഹചര്യം വരുന്ന ഘട്ടത്തിൽ ആന്റിബോഡി ടെസ്റ്റ് നടത്തുന്നതിനായി ടെസ്റ്റ് കിറ്റുകൾ കരുതി വെക്കാനുമാണ് തീരുമാനമെന്ന്  അഡീ എസ്.പി,വി.ഡി വിജയൻ പറഞ്ഞു. മാനന്തവാടി ഡി.വൈ.എസ്.പി A.p.ചന്ദ്രൻ, എസ്. ഐ.ബിജു ആന്റണി, കെ.പി.എ സംസ്ഥാന പ്രസിഡണ്ട് സണ്ണി ജോസഫ്, ജില്ലാ പ്രസിഡണ്ട് ബഷീർ എൻ, KPHCS ഡയറക്ടർ പി.സി സജീവ്, തുടങ്ങിയവർ  ടെസ്റ്റുകൾക്ക് നേതൃത്വം നൽകി.