കാർഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അതിർത്തികളില്‍ കർഷകരുടെ ട്രാക്ടർ റാലി സംഘടിപ്പിച്ചു. റിപ്പബ്ലിക്ക് ദിനത്തിൽ നടത്തുമെന്ന് പ്രഖ്യാപിച്ച ട്രാക്ടർ പരേഡിന് മുന്നോടിയായാണ് റാലി നടത്തുന്നത്. ഇന്ന് വൈകുന്നേരം വരെ നീണ്ട് നില്‍ക്കുമെന്നാണ് ലഭിക്കുന്ന വിവരം. വിവിധ അതിര്‍ത്തികളില്‍ നിന്നും പുറപ്പെട്ട നൂറോളം ട്രാക്ടറുകള്‍ എല്ലാം പല്‍വേലില്‍ യോജിക്കും.
അവിടെ നിന്ന് നൂറോളം ട്രാക്ടറുകളുടെ വന്‍ റാലിയാണ് കര്‍ഷകര്‍ തീരുമാനിച്ചിരിക്കുന്നത്. നാളെത്തെ ചര്‍ച്ചക്ക് മുന്നോടിയായി ശക്തമായ പ്രതിഷേധം അറിയിക്കുകയാണ് കര്‍ഷകരുടെ ലക്ഷ്യം. തിക്രി, ഗാസിപൂർ സിംഗു, അതിർത്തികളിൽ സമരം തുടരുന്ന കർഷകരാണ് ട്രാക്ടർ റാലി നടത്തുന്നത്.