അധികാരം ഒഴിയാമെന്ന് സമ്മതിച്ച് ട്രംപ്; ബൈഡന്റെ വിജയം യുഎസ് കോൺഗ്രസ് അംഗീകരിച്ചു

ജനുവരി 20ന് അധികാരം ഒഴിയുമെന്ന് ഡൊണാൾഡ് ട്രംപ് ്പ്രഖ്യാപിച്ചു. ആദ്യമായാണ് അധികാരം ഒഴിയാൻ തയ്യാറാണെന്ന് ട്രംപ് പ്രഖ്യാപിക്കുന്നത്. ബൈഡന്റെ വിജയം യുഎസ് കോൺഗ്രസ് അംഗീകരിച്ചതിന് പിന്നാലെയാണ് വ്യവസ്ഥാപിതമായ രീതിയിൽ അധികാരം കൈമാറുമെന്ന് ട്രംപ് അറിയിച്ചത്

തെരഞ്ഞെടുപ്പ് ഫലത്തോട് തീർത്തും വിയോജിപ്പുണ്ട്. എന്നാൽ ജനുവരി 20ന് ക്രമമായ അധികാര കൈമാറ്റമുണ്ടാകും. അതേസമയം 2024 തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചനയും ട്രംപ് നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം യുഎസ് കോൺഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെ ട്രംപ് അനുകൂലികൾ പാർലമെന്റ് ആക്രമിച്ചിരുന്നു. പോലീസ് വെടിവെപ്പിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും ചെയ്തു