കൊവിഡ് 19 വ്യാപനം; സംസ്ഥാന അതിര്‍ത്തികള്‍ അടക്കാന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി ഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ സംസ്ഥാന അതിര്‍ത്തികള്‍ അടക്കാന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി ഡിജിപി ലോക്‌നാഥ് ബഹ്‌റ.

തീരപ്രദേശങ്ങളിലുള്‍പ്പെടെ സാമൂഹിക അകലം പാലിക്കുന്നതുള്‍പ്പെടെയുള്ളയുള്ള അടിസ്ഥാന പ്രോട്ടോക്കോളുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് കമ്യൂണിറ്റി നേതാക്കളുടെ സഹായം തേടാനും ഡിജിപി നിര്‍ദേശിച്ചിട്ടുണ്ട്.
തീരദേശങ്ങളില്‍ പൊലീസുകാര്‍ക്ക് ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വരുന്നുണ്ട്. നിയന്ത്രണ മേഖലകളില്‍ പൊലീസ് പരിശോധന ശക്തമാക്കണമെന്നും ഡിജിപി നിര്‍ദേശിച്ചു.

കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചിട്ടും തലസ്ഥാനത്തെ ചാല മാര്‍ക്കറ്റില്‍ ആളുകളുടെ തിരക്ക് വര്‍ധിക്കുന്നതും ബഹ്‌റ ചൂണ്ടിക്കാട്ടി. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന കടകള്‍ അടക്കും. കട ഉടമകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് മേധാവി മുന്നറിയിപ്പ് നല്‍കുന്നു.
അതെസമയം അതിര്‍ത്തികള്‍ അടക്കുന്നത് മൂലം വാഹനങ്ങളുടെ പ്രവേശനവും മറ്റും തടഞ്ഞതായി അര്‍ത്ഥമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ജാഗ്ര പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരെ യാത്ര ചെയ്യാന്‍ അനുവദിക്കും.

Leave a Reply

Your email address will not be published. Required fields are marked *