ആശങ്ക അകലാതെ കേരളം; ഇന്ന് 1078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1078 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.അഞ്ചു പേർ മരിച്ചു.
സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,110 ആയി.

വിദേശത്ത് നിന്നുമെത്തിയ 104 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 115 പേർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. അഞ്ച് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. കോഴിക്കോട് കല്ലായി സ്വദേശി 57 വയസ്സുള്ള കോയകുട്ടി, മൂവാറ്റുപുഴ വടക്കത്താനത്തെ ലക്ഷ്മി കുഞ്ഞൻപിള്ള(79), പാറശ്ശാല നഞ്ചൻകുഴി രവീന്ദ്രൻ(73), കൊല്ലം സ്വദേശി റൈഹാനത്ത്, കണ്ണൂർ വിളക്കോട്ടൂർ സദാനന്ദൻ(60) എന്നിവരാണ് മരിച്ചത്

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ. തിരുവനന്തപുരം 222, കൊല്ലം 106, എറണാകുളം 100, മലപ്പുറം 89, തൃശ്ശൂർ 83, ആലപ്പുഴ 82, കോട്ടയം 80, കോഴിക്കോട് 67, ഇടുക്കി 63, കണ്ണൂർ 51, പാലക്കാട് 51, കാസർകോട് 47, പത്തനംതിട്ട 27, വയനാട് 10

432 പേർക്കാണ് ഇന്ന് രോഗമുക്തി. ഇവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ. തിരുവനന്തപുരം 60, കൊല്ലം 31, ആലപ്പുഴ 39, കോട്ടയം 25, ഇടുക്കി 22, എറണാകുളം 95, തൃശ്ശൂർ 21, പാലക്കാട് 45, മലപ്പുറം 30, കോഴിക്കോട് 16, വയനാട് 5, കണ്ണൂർ 7, കാസർകോട് 36

കഴിഞ്ഞ 24 മണിക്കൂറിനിടെ 22,433 സാമ്പിളുകൾ പരിശോധിച്ചു. സംസ്ഥാനത്ത് ഇതുവരെ 16,110 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 9458 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നു. 1,58,117 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 9354 പേർ ആശുപത്രികളിലാണ്. ഇന്ന് മാത്രം 1070 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു